play-sharp-fill
കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എംഡിഎംഎയും കൊക്കൈനുമായി യുവാവ് പിടിയിൽ ; 104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കൈനുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്

കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എംഡിഎംഎയും കൊക്കൈനുമായി യുവാവ് പിടിയിൽ ; 104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കൈനുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്

തിരുവനന്തപുരം : കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപം എംഡിഎംഎയും കൊക്കൈനുമായി യുവാവ് പിടിയിൽ. വേളി മാധവപുരം സ്വദേശി വിഷ്ണുവാണ് (24) പിടിയിലായത്.

104 ഗ്രാം എംഡിഎംഎയും 2 ഗ്രാം കൊക്കൈനുമായാണ് ഡാൻസാഫ് ടീം ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കളുമായി കച്ചവടത്തിനായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പോലീസ് പ്രതിയെ പിടികൂടിയത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കളുമായി പ്രതി പിടിയിലാവുന്നത്. നേരത്തെയും എംഡിഎംഎ ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ കച്ചവടം നടത്തിയതിന് ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിൽ കഴിയവെയാണ് ലഹരി വസ്തുക്കളുമായി വീണ്ടും പിടിയിലാവുന്നത്. പ്രതിയെ പേട്ട പോലീസിന് കൈമാറി.