കോളേജ് ക്യാമ്പസിൽ കയറി കത്തികാട്ടി യുവാക്കളുടെ പരാക്രമം;പ്രതികൾ മദ്യലഹരിയിൽ ആയിരുന്നെന്ന് പോലീസ്

Spread the love

സ്വന്തം ലേഖകൻ
തൃശ്ശൂർ: ഇന്നലെ രാത്രി മണ്ണുത്തി കാർഷിക സർവ്വകലാശാല കോളേജ് ക്യാമ്പസിൽ കയറി കത്തി വീശി ഭീഷണി മുഴക്കി യുവാക്കൾ. വിദ്യാർഥിനികൾ ഉൾപ്പടെയുള്ളവർക്കു നേരെയായിരുന്നു യുവാക്കളുടെ പരാക്രമം.

video
play-sharp-fill

തോട്ടപ്പടി സ്വദേശി നൗഫലും സുഹൃത്ത് അജിതുമാണ് പരാക്രമം നടത്തിയത്. മണ്ണൂത്തി പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.