
കൊച്ചി : നൂറിലധികം മോഷണ കേസുകളില്‍ പ്രതിയായ കൊല്ലം കുളത്തൂർക്കോണം സ്വദേശി ബാബു (തീവെട്ടി ബാബു 61) പൊലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലെ കടയില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണും ടാബ്ലറ്റും വില്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാബു പിടിയിലായത്.
പുല്ലുവഴിയിലെ ശ്രീകൃഷ്ണ ബേക്കറിയുടെ ഷട്ടറിന്റെ താഴ് ഭാഗം പൊളിച്ചാണ് കടയില്‍ കയറിയത്. 15000 രൂപയും മൊബൈല്‍ ഫോണും ടാബ്ലറ്റുമാണ് കടയില്‍ നിന്നും മോഷ്ടിച്ചത്. ഇരുമ്പ് വടിയും, മഴക്കോട്ടും ധരിച്ച് എത്തിയ ബാബുവിന്റെ മോഷണ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നുവെങ്കിലും മുഖം വ്യക്തമായിരുന്നില്ല.
കണ്ണൂർ പയ്യോളി സ്റ്റേഷൻ പരിധിയില്‍ ശനിയാഴ്ച ഉച്ചയോടെ മോഷണ വസ്തുക്കള്‍ വില്ക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ ടാബിലുണ്ടായിരുന്ന നമ്പറില്‍ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പുല്ലുവഴിയിലെ ബേക്കറിയില്‍ നിന്ന് മോഷണം പോയതാണിവയെന്ന് കണ്ടെത്തുകയായിരുന്നു. മോഷണ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ ഒരു ആഴ്ച മുൻപാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







