
ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ ഹോസ്റ്റലിൽ ചൊവാഴ്ചയാണ് അപകടമുണ്ടായത്.
ഫോണിൽ സംസാരിച്ച് നിൽക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകർന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കൽ ജീവനക്കാരാണ്.

ചെടി നഴ്സറിയിലെ ജീവനക്കാരിയെ ജോലി സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി; കഴുത്തില്‍ മുറിവേറ്റ പാട്; കൊലപാതകമെന്ന് സംശയം
സ്വന്തം ലേഖിക
തിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി.
നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോരവാര്‍ന്നാണ് മരണം. കുറവന്‍കോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനീത. ജോലി ചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്.
ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും വിനീത ജോലിസ്ഥലത്ത് എത്തിയത്. ചെടികള്‍ വാങ്ങാനായി രണ്ട് പേര്‍ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു.
സംശയം തോന്നിയ ഉടമസ്ഥന്‍ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്.
വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്‍റെ മാല കാണാനില്ല. വിനീതയുടെ കയ്യില്‍ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.