Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡന കേസിൽ കോടതിയില്‍ ഹാജരാകാന്‍ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ലക്ഷദ്വീപ് കടമത്ത് ഐസ് ലാന്‍ഡ് ദ്വീപില്‍ താമസിക്കുന്ന ഫൈസല്‍ തെരക്കാലിനെ (48) യാണ് കാണാതായത്.

ഫൈസലും ലക്ഷദ്വീപ് സ്വദേശിനിയായ ഭാര്യയും മുന്‍പ് കാസര്‍ഗോഡ് ചെറുവത്തൂരില്‍ താമസിച്ചിരുന്നു. ഈ സമയത്ത് ഭാര്യ ഫൈസലിനെതിരെ നല്‍കിയ ഗാര്‍ഹിക പീഡന കേസിലാണ് ഇയാള്‍ ലക്ഷദ്വീപില്‍ നിന്നും കാഞ്ഞങ്ങാട്ട് കോടതിയില്‍ ഹാജരാകാന്‍ എത്തിയത്. കഴിഞ്ഞ മാസം 28ന് ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പിന്നീട് ലക്ഷദ്വീപില്‍ ഫൈസല്‍ തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. പല ഭാഗത്തും അന്വേഷണം നടത്തിയിട്ടും ഫൈസലിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കാഞ്ഞങ്ങാട് പൊലീസിനെ സമീപിച്ചത്. ഫൈസലിന്റെ സഹോദരന്‍ സിയാദ് തെക്കരക്കലിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു