Spread the love

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയ വിഷത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.

video
play-sharp-fill

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടാൽ വേണമെങ്കിൽ കേന്ദ്രസർക്കാരിന് പത്മപുരസ്‌കാരങ്ങൾ തിരിച്ചെടുക്കാൻ കഴിയുമെന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കി.

ഏതെങ്കിലും ഒരു കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്ന കാരണത്താൽ പുരസ്‌കാരങ്ങൾ നിക്ഷേധിക്കപ്പെടേണ്ടതില്ലന്നും കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളിൽ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളിൽ സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, രാഷ്ട്രപതിക്ക് ആ ബഹുമതി റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാരും ഒരുസത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്.