Spread the love

ചേർപ്പുളശ്ശേരി: മുൻ സൈനികൻ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. ചെർപ്പുളശ്ശേരി പുലാശ്ശേരികുന്നത്ത് വീട്ടില്‍ നാരായണൻകുട്ടിയെ(76) ആണ് വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

ഇയാള്‍ പാചക വാതക സിലിണ്ടർ തുറന്ന് കുഴല്‍ ശരീരത്തിലേക്ക് വച്ച്‌ തീ കൊളുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

അതേസമയം നാരായണൻകുട്ടി പട്ടാളത്തില്‍ 20 വർഷം സേവനം നടത്തിയ ശേഷമാണ് നാട്ടില്‍ സ്ഥിരതാമസം ആക്കിയത്. മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group