play-sharp-fill
വയറുവേദനയെ തുടര്‍ന്ന് ആശുപത്രില്‍ എത്തിച്ച പതിനാറുകാരി ഗര്‍ഭിണി; പീഡിപ്പിച്ചത് 85കാരനായ മുത്തശ്ശന്‍

വയറുവേദനയെ തുടര്‍ന്ന് ആശുപത്രില്‍ എത്തിച്ച പതിനാറുകാരി ഗര്‍ഭിണി; പീഡിപ്പിച്ചത് 85കാരനായ മുത്തശ്ശന്‍

സ്വന്തം ലേഖിക

മലപ്പുറം: ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച 16-വയസ്സുകാരിയെ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

കുട്ടിയെ ഗര്‍ഭിണിയാക്കിയത് 85കാരനായ കുട്ടിയുടെ മുത്തശ്ശന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്കായി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മഞ്ചേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന മുത്തശ്ശനെയാണു ഇന്നു തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎന്‍എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ 21നാണ് കുട്ടിയുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയതിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ പീഡന വിവരം പുറത്താവുകയായിരുന്നു.

നാലു മാസം മുൻപ് കൊണ്ടോട്ടി പനച്ചിപള്ളിയാളിയിലെ പിതാവിന്റെ തറവാട്ടു വീട്ടില്‍ താമസിക്കാനെത്തിയ കുട്ടിയെ പിതാവിന്റെ പിതാവായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഇതേ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നതിന് കുട്ടിയുടെ പിതാവിനെതിരെ അരീക്കോട് പൊലീസില്‍ കേസ് നിലവിലുണ്ട്.