
ചീപ്പുങ്കൽ: വടക്കൻ കുട്ടനാട്ടിലെ നെല്ല് സംഭരണത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾക്കിടെ കർഷകരെ സഹായിക്കാൻ ഓയിൽ പാം ഇന്ത്യ എത്തുന്നു. സപ്ലൈകോ നിയോഗിച്ച മില്ലുകാർ കൈവിട്ടപ്പോൾ രക്ഷയ്ക്കെത്തിയത് ഓയിൽ പാം ഇന്ത്യ.
ചീപ്പുങ്കൽ വട്ടക്കായൽ അറുനൂറ് പാടശേഖരത്തെ 10 ഏക്കറിലെ 200 ക്വിന്റലിലേറെ വരുന്ന നെല്ല് കിഴിവിന്റെ പേരിൽ മില്ലുകാർ സംഭരിക്കാൻ തയാറായില്ല. 45 ദിവസമായി നെല്ല് പാടത്ത് കിടക്കുകയാണ്.
ഈ നെല്ല് ഓയിൽ പാം ഇന്ത്യയുടെ കീഴിലുള്ള വെച്ചൂർ മോഡേൺ റൈസ് മിൽ ഇന്ന് സംഭരിക്കും.
10കിലോ വരെ കിഴിവ് ചോദിച്ചതോടെയാണ് സംഭരണം നീണ്ടത്. കത്തുന്ന വെയിലിൽ വറുത്തെടുത്ത പോലെയാണ് നെല്ല് കിടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ ഉണങ്ങി കിടക്കുന്ന നെല്ലിന് നനവിന്റെ പേരിൽ കിഴിവ് നൽകാൻ കർഷകർ തയാറല്ല. അതാണ് സംഭരണം നീണ്ടു പോയത്.







