Spread the love

കോട്ടയം: മേയ് 31 ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്
ലഹരിയുടേയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനായി പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിലും, അച്ചായൻസ് ഗോൾഡ് പാമ്പാടിയുടെ സഹകരണത്തിൽ നാളെ രാവിലെ 7:30 ന് ലഹരി വിരുദ്ധ
റൺഅപ്പ് മിനി മാരത്തോൺ സംഘടിപ്പിക്കുന്നു.

video
play-sharp-fill

‘ലഹരിക്കെതിരെ ഒന്നിക്കാം…
ആരോഗ്യകരമായ നാളേക്കായി ഓടാം’ മാരത്തോൺ പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഫ്ലാഗ് ഓഫ് ചെയ്യും.

മാരത്തോൺ നെടുംകുഴി RIT ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് 3.5 കിലോമീറ്റർ
നിശ്ചിത റൂട്ടിലൂടെ സഞ്ചരിച്ച് പാമ്പാടി ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികൾ, യുവജനങ്ങൾ, കുടുംബാംഗങ്ങൾ, പൊതുജനങ്ങൾ എല്ലാവരും ഈ ലഹരിവിരുദ്ധ കൂട്ടയോട്ടത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.