വിദേശ രാജ്യങ്ങളിലെ കപ്പലുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ; പ്രതിയെ പോലീസ് പിടികൂടി
ആലപ്പുഴ: വിദേശ രാജ്യങ്ങളിലെ കപ്പലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കേരള പൊലീസ് പിടികൂടി. മഹാരാഷ്ട്ര നാസിക്കിലെ ശ്രീറാംപൂര്‍ സ്വദേശിയായ അനില്‍ ഭഗവാൻ പഗാരെയാണ് ആലപ്പുഴ രാമങ്കരി പൊലീസിന്‍റെ പിടിയിലായത്. നാസിക്കില്‍ ഗ്ലോബല്‍ മൊബിലിറ്റി എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാള്‍. വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് വിവിധ ജോലികള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് പ്രതി നിരവധി യുവാക്കളില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് രാമങ്കരി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ […]