സിഗരറ്റിലും വ്യാജൻ ! നെടുമ്പാശേരിയിൽ പ്രമുഖ സിഗരറ്റ് ബ്രാൻഡുകളുടെ വ്യാജ പതിപ്പ് കണ്ടെത്തി
കൊച്ചി : കാഞ്ഞൂരില്‍ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി. ഒരു സ്വകാര്യ സംഭരണ ശാലയില്‍ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്ബാശ്ശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധിച്ചത്. അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരം ഇവിടെ കണ്ടെത്തി. ഇതിന് പുറമെയാണ് വലിയ സിഗിരറ്റ് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. സംഭരണ കേന്ദ്രം നടത്തിയിരുന്ന യുവാക്കള്‍ കസ്റ്റംസിന്റെ […]