video
play-sharp-fill

സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം ; കുട്ടികളുടെ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചു

കാസർകോട് : ബോവിക്കാനം എയുപി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്‌തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയില്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്. സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച്‌ വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സില്‍ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിച്ചല്ല, ജനല്‍ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കള്‍ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടർന്നിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. മുൻപും ഈ […]

സഹോദരൻ അമ്മയോടൊപ്പം താമസിക്കുന്നത് ഇഷ്ടപ്പെടാത്ത മകൾ അമ്മയെ വാക്കത്തി കൊണ്ടു തലയ്ക്കു വെട്ടി; പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയപ്പോൾ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി, പ്രതിയ്ക്കു ജീവപര്യന്തം തടവും 10000 രൂപ പിഴയും; ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ നിർണായകമായത് 15 വയസുള്ള കുട്ടിയുടെ മൊഴിയും, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിറിൽ തോമസ് പാറപ്പുറത്തിന്റെ വാദങ്ങളും

കോട്ടയം: 73 വയസുള്ള സ്വന്തം അമ്മയെ വാക്കത്തികൊണ്ടു തലയ്ക്കു വെട്ടിക്കൊന്ന മകൾക്കു ജീവപര്യന്തം ശിക്ഷയും പതിനായിരം രൂപ പിഴയും. 2022 മെയ്മാസം 22-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കൊലചെയ്യപ്പെട്ട അയർക്കുന്നം പാദുവ താന്നിക്കത്തടത്തിൽ വീട്ടിൽ ശാന്തയുടെ വീട്ടിൽ പ്രതിയുടെ സഹോദരൻ താമസിക്കുന്നതിലുള്ള വിരോധം മൂലം സംഭവദിവസം പ്രതി രാജേശ്വരി ശാന്തയുടെ വീട്ടിലെത്തുകയും മുറിക്കുള്ളിൽ ഉണ്ടായിരുന്ന ശാന്തയുടെ തലയ്ക്കു വെട്ടുകയും പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ ശാന്തയെ പിന്നാലെ ഓടി പറമ്പിൽവെച്ചും തലയ്ക്കു വെട്ടി കൊല്ലുകയായിരുന്നു. മറ്റ് ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ 25 സാക്ഷികളെ വിസ്തരിച്ചതിൽ കേസിലെ രണ്ടാം […]

വളർത്തു നായയെ മോഷ്ടിച്ചു: ഉടൻ കള്ളന് മനംമാറ്റം, പിന്നെ സംഭവിച്ചത് ഇങ്ങനെ

  പാലക്കാട്: മണ്ണാർക്കാട് നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ നായക്കുട്ടി കുട്ടുവിനെ തിരിച്ചുകിട്ടി. നായയെ മോഷ്ടിച്ചവർ തന്നെയാണ് തിരികെ ഏൽപ്പിച്ചത്. ഞായറാഴ്ച വൈകിട്ടാണ് വർക് ഷോപ്പ് ഉടമയായ ബഷീറിന്റെ നായക്കുട്ടിയെ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയിലെത്തിയ ആൾ കടയുടെ മുന്നിൽ കെട്ടിയിട്ടിരുന്ന നായയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോകുന്നതായി കണ്ടത്.   ഒരു ദിവസം മുഴുവൻ അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ ഈ ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകി കാത്തിരിക്കുകയായിരുന്നു ബഷീർ. അതിനിടെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ നായയെ എടുത്തുകൊണ്ടുപോയ ആൾതന്നെ […]

കുമരകം ശ്രീനാരായണ ആർട്സ് & സയൻസ് കോളേജിൽ വിജ്ഞാനോത്സവം .

  കുമരകം :ശ്രീനാരായണ ആർട്സ് & സയൻസ് കോളേജിൽ നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനവും നവാഗതർക്ക് വരവേൽപ്പും നൽകി. കോളേജ് മാനേജറും കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റുമായ എം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എ.എം ബിനു ഉത്ഘാടനം നിർവഹിച്ചു. എസ്.കെ.എം ദേവസ്വം പ്രസിഡന്റ്‌ എ.കെ ജയപ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കവിതാ ലാലു, ഡോ. സുരഭി മുത്ത്, സതീഷ് ചന്ദ്രൻ, രഞ്ജുമോൾ പി.ടി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. റീനമോൾ എസ് സ്വാഗതവും, […]

മനുഷ്യക്കടത്ത് കേസിൽ നാവികസേന ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ; ഒരാൾക്ക് ഈടാക്കിയത് 10 ലക്ഷം രൂപ, വ്യാജ പേപ്പറുകൾ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലേക്ക് അയച്ചത് പത്തുപേരെ

മുംബൈ: വ്യാജരേഖകൾ ഉപയോഗിച്ച് ദക്ഷിണ കൊറിയയിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ നാവികസേന ലെഫ്റ്റനൻ്റ് കമാൻഡർ അറസ്റ്റിൽ. വെള്ളിയാഴ്‌ച കൊളാബയിൽ വെച്ചാണ് ലഫ്റ്റനൻറ് കമാൻഡർ വിപിൻ കുമാർ ദാഗറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിപിൻ കുമാർ ഉൾപ്പടെ അഞ്ചുപേരെ മുംബൈ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാവിക സേനയിലെ സബ് ലെഫ്റ്റനൻ്റ് ബ്രഹാം ജ്യോതി ശർമയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് വിപിൻ കുമാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. തുടർന്ന് ബ്രഹാം ജ്യോതി ശർമയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്ക് 10 ലക്ഷം രൂപ വീതം ഈടാക്കി 8-10 […]

കുമരകം വളയം കണ്ടത്തിൽ രാജപ്പന്റെ ഭാര്യ രാജമ്മ (83 ) നിര്യാതയായി

  കുമരകം: ( വാർഡ് 7 ) വളയം കണ്ടത്തിൽ രാജപ്പന്റെ ഭാര്യ രാജമ്മ (83 ) നിര്യാതയായി മക്കൾ: റെജി, സാജൻ മരുമക്കൾ: ഷാനി, സരിജ സംസ്ക്കാരം : ഇന്ന് ( തിങ്കൾ) വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ .

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് വിതരണം ഒറ്റകേന്ദ്രത്തിലേക്ക് ; ദുരിതത്തിലായി രോഗികൾ, പനിച്ചുവിറച്ച്‌ മഴനനഞ്ഞ് ഒ.പി ടിക്കറ്റ് എടുക്കേണ്ട അവസ്ഥ

കോഴിക്കോട് : ബീച്ച് ആശുപത്രിയില്‍ ഒ.പി. ടിക്കറ്റ് വിതരണം ഒറ്റ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ പനിച്ചുവിറച്ച്‌ മഴനനഞ്ഞ് ഒ.പി ടിക്കറ്റ് എടുക്കേണ്ട ഗതികേടിലായി രോഗികള്‍. ബീച്ച്‌ ആശുപത്രിക്ക് മുന്നിലെ ഒ.പി ടിക്കറ്റ് കൗണ്ടർ തിങ്കളാഴ്ചമുതലാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. നേരത്തെ ഇ.എൻ.ടി. ഉള്‍പ്പെടെ ചില വിഭാഗത്തിലുള്ള ഒ.പി ടിക്കറ്റ് മാത്രം നല്‍കിയിരുന്ന സ്ഥലത്തേക്കാണ് മുഴുവൻ വിഭാഗത്തിലെയും കൗണ്ടറുകള്‍ മാറ്റിയത്. ഇവിടുത്തെ സ്ഥലപരിമിതിമൂലം ദുരിതത്തിലായത് രോഗികളാണ്. പെരുംമഴയത്തും ചെളിവെള്ളത്തില്‍ ചവിട്ടി കുടചൂടി നില്‍ക്കുകയാണ് കുട്ടികളും പ്രായമായവരും ഗർഭിണികളും ഉള്‍പ്പെടെയുള്ള രോഗികള്‍. 500-ല്‍ അധികം രോഗികളാണ് മഴ നനഞ്ഞ് […]

തൃശൂർ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

  തൃശൂർ: തൃശൂർ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ദേശമംഗലം ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്ണൻ (77) ആണ് മരിച്ചത്. 29ന് വൈകുന്നേരം 4.15ന് ആറങ്ങോട്ടുകര മകൻ്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പോലീസ്: വാളയാർ സ്റ്റേഷനിൽ നിന്നും നാല് കിലോമീറ്റർ മാറി വനമേഖലയിൽ നിന്ന് യുവാവിനെ കണ്ടെടുത്തു

  പാലക്കാട്: ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചു വീണ യുവാവിന് രക്ഷകരായി പോലീസ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ യുവാ‌വാണ് ട്രെയിനിൽ നിന്നും വീണത്.   തുടർന്ന് സഹയാത്രക്കാർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാളയാർ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ കണ്ടുകിട്ടിയത്. ഒലവക്കോട് റെയിൽവേ പൊലീസിലെ എ എസ് ഐ കൃഷ്ണകുമാർ, എസ്സിപിഒ വിനു, പ്രമോദ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജില്ലാ കമ്മിറ്റിയംഗം, തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമെന്ന് കരമന ഹരി, വിശദീകരണം ആവശ്യപ്പെട്ട് സിപിഎം, മുതലാളിയുടെ പേര് പറയണമെന്ന് എം.സ്വരാജ്, ജില്ലാ കമ്മറ്റിയിൽ വിമർശനങ്ങളുടെ കുത്തൊഴുക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തോട് വിശദീകരണം ആവശ്യപ്പെട്ട് സിപിഎം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് മുഖ്യമന്ത്രിയ്‌ക്കും സിപിഎം നേതാക്കൾക്കുമെതിരെ ശക്തമായ വിമർശനം ഉണ്ടായത്. കമ്മിറ്റിയിലെ ആദ്യദിനമാണ് ജില്ലാ കമ്മിറ്റിയംഗമായ കരമന ഹരി തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ സ്വാധീനമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. തുടർന്ന് മേൽകമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എം.സ്വരാജ് ആ മുതലാളിയുടെ പേര് പറയണമെന്നും വെറുതെ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞു. എന്നാൽ കരമന ഹരി മറുപടി നൽകിയില്ല. തുടർന്നാണ് ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും വിശദീകരണം […]