1969-ൽ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ ഏറെ പുതുമകൾ നിറഞ്ഞ ചിത്രമായിരുന്നു: പ്രേംനസീർ വില്ലൻ:ബ്രഹ്മാനന്ദൻ, എം ജി രാധാകൃഷ്ണൻ എന്നീ ഗായകരുടെ രംഗപ്രവേശം: പിന്നീട് എം.ജി.രാധാകൃഷ്ണന് സംഭവിച്ചത് ഇങ്ങനെ….
കോട്ടയം: 1969-ലാണ് ജി വിവേകാനന്ദന്റെ പ്രശസ്ത നോവൽ “കള്ളിച്ചെല്ലമ്മ ” ശോഭന പരമേശ്വരൻ നായർ ചലച്ചിത്രമാക്കുന്നത്. ഒട്ടേറെ പുതുമകളുമുണ്ടായിരുന്ന ചിത്രമായിരുന്നു കള്ളിച്ചെല്ലമ്മ . മലയാളത്തിലെ ആദ്യത്തെ ഓർവോ കളർ ചലച്ചിത്രം , പ്രേമനായകനായ പ്രേംനസീറിന്റെ വില്ലനായിട്ടുള്ള പകർന്നാട്ടം , ബ്രഹ്മാനന്ദൻ എന്ന ഗായകന്റെ രംഗപ്രവേശം എല്ലാം കള്ളിച്ചെല്ലമ്മയുടെ പ്രത്യേകതകൾ ആയിരുന്നു. ബ്രഹ്മാനന്ദനോടൊപ്പം മറ്റൊരു പുതിയ ഗായകനും ഈ ചിത്രത്തിലൂടെ അരങ്ങേറിയിരുന്നു. “ഉണ്ണി ഗണപതിയെ വന്നു വരം തരണേ…” എന്ന ഗാനം പാടിക്കൊണ്ട് രംഗത്തെത്തിയ ആ പുതുമുഖത്തിൻ്റെ പേര് എം ജി രാധാകൃഷ്ണൻ . […]