video
play-sharp-fill

കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് വേട്ട ; ഓച്ചിറയിൽ പിടിയിലായ സംഘത്തെ ചോദ്യം ചെയ്ത് പോലീസ് എത്തിയത് ഒഡിഷയിൽ, കഞ്ചാവ് കേസിലെ മുഖ്യ പ്രതി പിടിയിൽ

കേരളത്തിലേക്ക് വൻ തോതില്‍ കഞ്ചാവ് എത്തിക്കുന്ന ഒഡിഷ സ്വദേശിയെ കൊല്ലം ഓച്ചിറ പൊലീസ് ഒഡിഷയില്‍ എത്തി പിടികൂടി. ഓച്ചിറ എസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കിഷോറിനെ പിടികൂടിയത്. കഴിഞ്ഞ മാസം ഓച്ചിറയില്‍ നടന്ന കഞ്ചാവ് വേട്ടയിലെ സൂചനകളാണ് പ്രതിയിലേക്ക് അന്വേഷണം എത്തിച്ചത്. കഴിഞ്ഞ മാസം 19-ാം തീയതിയാണ് 30 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ ഓച്ചിറ പൊലീസ് പിടികൂടിയത്. റിമാൻഡിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തുടർന്നാണ് പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ഒഡിഷ സ്വദേശി കിഷോറിനെ കുറിച്ച്‌ മനസിലാക്കിയത്. […]

വിവാഹാഭ്യര്‍ഥന നിരസിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഡോക്ടറായ 26കാരി

സ്വന്തം ലേഖകൻ ബിഹാറില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26കാരി പൊലീസ് കസ്റ്റഡിയില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30കാരന്‍ വേദ് പ്രകാശ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ചാണ് സംഭവം നടന്നത്. ഇവിടത്തെ ഡോക്ടറായ 26കാരി നഴ്‌സിങ് ഹോമിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരുന്ന് കുത്തിവെച്ച് യുവാവിനെ ബോധം കെടുത്തി. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും […]

പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം: ചെയർമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  പാലാ : പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം അപകടത്തെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ചെയർമാനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടെ പാലാ മാർക്കറ്റിന് സമീപത്തു വച്ചായിരുന്നു അപകടം. പാലാ രാമപുരം റൂട്ടിൽ ഓടുന്ന ദേവമാതാ ബസ് ആണ് ചെയർമാൻ്റെ വാഹനത്തിന് പിന്നിൽ ഇടിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചെയർമാന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചെയർമാൻ രാവിലെ മുനിസിപ്പൽ ഓഫീസിലേക്ക് […]

ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും ജില്ലയിലെ താലൂക്ക് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും ജൂലൈ 21ന്; നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തിയതി ജൂലൈ 4

കോട്ടയം: ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും ജില്ലയിലെ താലൂക്ക് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും ജൂലൈ 21 ന് നടക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തിയതി ജൂലൈ 4ന് മൂന്ന് മണി വരെയാണ്. പത്രികയുടെ സൂക്ഷമ പരിശോധന അഞ്ചാം തിയതിയാണ് നടക്കുക. 8ാം തിയതിവരെ നാമനിർദ്ദേശപത്രിക പിൻവലിക്കാം. ജൂലൈ 21ന് 8 മണി മുതൽ 5 മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. വിശദവിവരങ്ങൾക്ക് ഇലക്ഷൻ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ്. ശൈലേഷ്. എസ്. ഫോൺ 8301820753.

സ്വര്‍ണവില വീണ്ടും കൂടി; 53,000ന് മുകളില്‍ തന്നെ ; സംസ്ഥാനത്ത് ഇന്ന് (02/07/2024) സ്വർണം ഗ്രാമിന് 10 രൂപ കൂടി ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അരുൺസ് […]

അവസാനിക്കാത്ത അപകടയാത്ര ; കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര, വാഹനം പിടികൂടി മോട്ടോർ വാഹന വകുപ്പ്

ഇടുക്കി : മൂന്നാർ ഗ്യാപ്പ് റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി. കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനില്‍ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒ ക്ക് മുന്നില്‍ ഹാജരാക്കും. […]

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിദ്ധൻ അറസ്റ്റിൽ; മന്ത്രവാദ ചികിത്സ നടത്തുന്ന ഇയാൾ വിദ്യാർത്ഥിനിയെ പലതവണ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. പുറത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപം തരിക്കാനകത്ത് മുനീബ് റഹ്‌മാനെയാണ് തിരൂർ സി ഐ എംകെ രമേഷ് അറസ്റ്റ് ചെയ്തത്. പൂറത്തൂരിൽ പതിനഞ്ചുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയാക്കിയത്. സിദ്ധൻ ചമഞ്ഞ് കാവിലക്കാടുള്ള മുനീബിന്റെ തറവാട് വീട്ടിൽ വച്ച് മന്ത്രവാദ ചികിത്സയടക്കം നടത്തിവരുകയായിരുന്നു. ഇവിടെ വച്ച് വിദ്യാർത്ഥിനിയെ പലതവണ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

കുര്‍ബാന തര്‍ക്കത്തില്‍ അനുരഞ്ജനം: ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിച്ചാല്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്ന പുതിയ സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ

  കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ പുതിയ സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ. ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിച്ചാല്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്നാണ് സര്‍ക്കുലര്‍. നാളെ മുതല്‍ ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. താല്‍കാലിക സമവായമെന്ന നിലയ്ക്കാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഏകീകൃത കുര്‍ബാന ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു. സിനഡ് ഇനി തീരുമാനമെടുക്കുമ്പോള്‍ […]

മത്സരയോട്ടം സ്ഥിരമാക്കി ; ബസ്സുകൾക്കെതിരെ കടുത്ത നടപടി, ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്

കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ മത്സരയോട്ടം നടത്തിയ ബസ്സുകള്‍ക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അജുവ ബസ്സിനോട് സർവീസ് നിർത്താൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നല്‍കി. ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ് ചെയ്യും. ഇന്നലെയാണ് കുറുപ്പംപടിക്ക് സമീപം രണ്ട് ബസ്സുകള്‍ ഒരേ സമയം ചരക്ക് ലോറിയെ മറികടക്കാൻ ശ്രമിച്ചത്. സല്‍മാൻ, അജുവ എന്നീ ബസ്സുകളാണ് മത്സരയോട്ടം നടത്തിയത്. എതിരെ വന്ന കാർ യാത്രക്കാരായ യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കഴിഞ്ഞ ആഴ്ചയും മത്സരയോട്ടം നടത്തിയതിന് അജുവ ബസ്സിനെതിരെ കേസെടുത്തിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുക്കുന്ന യുവാവ് പിടിയിൽ ; പഴയ സ്വര്‍ണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് ; യുവാവ് വച്ച കെണിയിൽ തന്നെ കുടുക്കി പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍ മുഹമ്മദ് അജ്മലാണ് കല്‍പകഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. പഴയ സ്വര്‍ണ്ണം പുതിയതാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ സ്വര്‍ണ്ണം അജ്മല്‍ ഊരി വാങ്ങിയത്. എന്നാൽ സ്വർണ്ണം നൽകിയതിന് ശേഷം ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ബന്ധം നിലച്ചു. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ വിവരം വീട്ടുകാരെ അറിയിച്ചു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അജ്മലിന്‍റെ ഫോണ്‍ നമ്പറോ മറ്റ് വിവരങ്ങളോ വിദ്യാര്‍ത്ഥിനികളുടെ കൈവശമില്ലായിരുന്നു. […]