video
play-sharp-fill

മണർകാട് ഐരാറ്റുനടയിൽ ബൈക്ക് അപകടത്തിൽ പാമ്പാടി വെളളൂർ സ്വദേശിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോട്ടയത്ത് നിന്ന് സിനിമ കണ്ട് മടങ്ങവെ

പാമ്പാടി : പുലച്ചെ ഐരാറ്റുനടയിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിൽ ഇരുന്ന പാമ്പാടി വെള്ളൂർ സ്വദേശി അന്തരിച്ചു തിങ്കളാഴ്ച്ച രാത്രി 12:30 ന് ഐരാറ്റു നടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം പാമ്പാടി വെളളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22 ) ആണ് ചികിത്സയിൽ ഇരിക്കവെ ഇന്ന് വൈകിട്ടോടെ മരിച്ചത് . കൂടെ ഉണ്ടായിരുന്ന മണർകാട് സ്വദേശി ആഷിക് അപകടനില തരണം ചെയ്തിട്ടില്ല ഷോണിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്ററുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കോട്ടയത്ത് നിന്നും സിനിമ […]

സിഎസ്‌ഐ മുൻ ബിഷപ്പിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീ മരിച്ചു; ബിഷപ്പിനും ഭാര്യക്കും പരിക്ക്; മരിച്ചത് ബിഷപ്പിന്റെ വീട്ടിലെ സഹായിയായ സ്ത്രീ

കോട്ടയം: മേലുകാവിനു സമീപം വാളകത്ത് കാർ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. മേച്ചാല്‍ സ്വദേശി റീന സാം ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. സിഎസ്‌ഐ മുൻ ബിഷപ്പ് കെ.ജി ദാനിയേലും ഭാര്യ എലിസബത്തും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവർക്കൊപ്പം പിൻ സീറ്റില്‍ യാത്ര ചെയ്തിരുന്ന റീന കാറിന് പുറത്തേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ദാനിയേലും ഭാര്യയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നുപേരേയും തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റീനയെ രക്ഷിക്കാനായില്ല. ബിഷപ്പിൻ്റെ കുടുംബത്തിലെ സഹായിയായി […]

അറിഞ്ഞോ….? ജൂലൈ മാസത്തിൽ നാല് നാള്‍ റേഷൻ ഇല്ല; തുടര്‍ച്ചയായ ദിവസങ്ങളില്‍ കടകള്‍ അടഞ്ഞുകിടക്കും; ജൂണിലെ റേഷൻ വിതരണം ജൂലൈ അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: ഈ മാസം 6 മുതല്‍ 9 വരെ തുടർച്ചയായ ദിവസങ്ങളില്‍ റേഷൻ കടകള്‍ അ‌ടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ പ്രമാണിച്ച്‌ 6 ന്കടകള്‍ തുറക്കില്ല. 7ന് ഞായർ. 8നും 9നും വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെ‌ഡറേഷൻ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ച്‌ സമരം ചെയ്യും. ജൂണ്‍ 19ന് സി.ഐ.ടി.യു ഉള്‍പ്പെട്ടെ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയുടെ സമരം പ്രഖ്യാപിച്ചപ്പോള്‍ എ.ഐ.ടി.യു.സി വിട്ടു നിന്നിരുന്നു. കടയടച്ച്‌ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ 48 മണിക്കൂർ രാപ്പകല്‍ സമരം നടത്താനാണ് […]

ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിലെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മഴ മുന്നറിയിപ്പിനെ തുടർന്ന് ആറു ജില്ലകളില്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകള്‍ക്കാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. യെല്ലോ അലർട്ടാണ് ഈ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ തുടരുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് […]

വനിതാ ടെസ്റ്റ്; ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ പെണ്‍പുലികള്‍; ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം

ചെന്നൈ: റെക്കാഡുകള്‍ കടപുഴകിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏക വനിതാ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം വേദിയായ ടെസ്റ്റിന്റെ അവസാന ദിനം ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സിന്റെ വിജയ ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 9.2 ഓവറില്‍ ഇന്ത്യ മറികടന്നു. സ്‌കോര്‍: ഇന്ത്യ -603/6 ഡിക്ലയേര്‍ഡ്,37/0. ദക്ഷിണാഫ്രിക്ക-266/10, 373/10 മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ 232/2 എന്ന നിലയില്‍ ഫോളോണ്‍ പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 373 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കള്‍ ക്യാപ്ടന്‍ ലൗറ വോള്‍വാര്‍ട്ട് (122) ഇന്നലെ സെഞ്ച്വറി നേടി. […]

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം, വിശദാംശങ്ങൾ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലസ്‌വൺ മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ജൂലൈ രണ്ടിനു രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in/ -ൽ പ്രസിദ്ധീകരിക്കും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ്ങ് ആയവർ) പ്രവേശനം ക്യാൻസൽ ചെയ്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും […]

കോഴിക്കടയുടെ മറവില്‍ വിദേശ മദ്യവില്‍പ്പന; യുവാവ് പിടിയില്‍ ; 500 മില്ലിയുടെ 51 കുപ്പി മദ്യവും പിടിച്ചെടുത്തു

സ്വന്തം ലേഖകൻ തൃശൂര്‍: കോഴിക്കടയുടെ മറവില്‍ വില്‍പ്പനക്കായി വിദേശ മദ്യം കൈവശം വച്ചയാളെ ചാലക്കുടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുറ്റിച്ചിറ കല്ലിങ്ങപ്പുറം രതീഷ്(40)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 500 മില്ലിയുടെ 51 കുപ്പി മദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് സമീര്‍, ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, ഷാജി, പിങ്കി മോഹന്‍ദാസ്, സുരേഷ്, ജെയ്സണ്‍, ഷിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അമീബിക് മസ്തിഷ്കജ്വരം: മാര്‍ഗരേഖ പുറത്തിറക്കും ;ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം ; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവബോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്തപാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. അതിനാല്‍ ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു […]

ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല ; ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി എം സ്വരാജ്

സ്വന്തം ലേഖകൻ കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നും എം സ്വരാജ് പരിഹസിച്ചു. കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തോടെ ഇത് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  

വില്ലനായി വെല്‍ക്കം ഡ്രിങ്ക്; മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹ സൽക്കാരത്തിൽ നിന്ന്: രോഗം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു ; വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹ സൽക്കാരത്തിൽ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് […]