video
play-sharp-fill

വിവാഹ വാഗ്ദാനം നല്‍കിയും സിനിമകളില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ലൈംഗിക പീഡനം; ഒമര്‍ലുലു ബലാത്സംഗം ചെയ്തത് എംഡിഎംഎ നല്‍കിയ ശേഷമെന്നും നടി; മുൻകൂര്‍ ജാമ്യം നല്‍കരുതെന്നും ആവശ്യം

കൊച്ചി: സംവിധായകൻ ഒമർ ലുലു തന്നെ ബലാത്സംഗം ചെയ്തത് എം.ഡി.എം.എ നല്‍കിയ ശേഷമമെന്ന് പരാതിക്കാരിയായ നടി. എം.ഡി.എം.എ കലർത്തിയ പാനീയം നല്‍കി മയക്കിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്നാണ് ഒമർ ലുലു ഫയല്‍ ചെയ്ത മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നല്‍കിയ ഉപഹർജിയില്‍ നടി ആരോപിക്കുന്നത്. സിനിമാ ചർച്ചയ്ക്കെന്ന പേരിലാണ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നും നടി പരാതിയില്‍ പറയുന്നു. വിവാഹിതനാണെന്നത് മറച്ചുവെച്ച്‌ വിവാഹ വാഗ്ദാനം നല്‍കിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്ന് നടി ആരോപിക്കുന്നു. സിനിമാ ചർച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന്‌ […]

നീറ്റ് പരീക്ഷ ക്രമക്കേട്; വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും

ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ ഇൻഡ്യ സഖ്യത്തിന്റെ വിദ്യാർഥി സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഡല്‍ഹിയില്‍ വിദ്യാർഥി സംഘടനകള്‍ പാർലമെന്റ് മാർച്ച്‌ നടത്തും. എൻ.ടി.എ നിർത്തലാക്കണം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം, പരീക്ഷ വീണ്ടും നടത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സർവകലാശാലകളിലും പ്രതിഷേധം സംഘടിപ്പിക്കും.

മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ശ്രീകലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; കൊലപാതകം നടത്തിയത് പെരുമ്പുഴ പാലത്തില്‍ വെച്ച്‌; മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തത് തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ; അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത് പൊലീസിന് കിട്ടിയ ഊമക്കത്തിലൂടെ; കല തിരോധാനക്കേസ് പതിനഞ്ച് വര്‍ഷത്തിന് ശേഷം ശ്രീകല കൊലക്കേസായത് ഇങ്ങനെ…..

ആലപ്പുഴ: 15 വർഷം മുൻപ് മാന്നാറില്‍ കാണാതായാ ശ്രീകല എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരണമെങ്കില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും കിട്ടിയ മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കണമെന്ന് പൊലീസ്. 15 വർഷം മുൻപ് തിരോധാനക്കേസായി രജിസ്റ്റർ ചെയ്ത സംഭവം കൊലക്കേസായി മാറിയതോടെ പൊലീസ് പുതിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടും തയ്യാറാക്കി. കലയുടെ ഭർത്താവ് അനില്‍ ഒന്നാം പ്രതിയും ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ്. യുവതിക്ക് മറ്റൊരാളുമായി […]

മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒൻപത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കേരളത്തിലെ ഒൻപത് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയെന്നാണ് പ്രവചനം. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ […]

ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് ‘സ്ഥിരം കുറ്റാവാളി’; ആറ് മാസത്തിനുള്ളില്‍ ഒരു കേസുകൂടി വന്നാല്‍ കാപ്പ ചുമത്തും; .കെ അനീഷ് കുമാറിനെതിരെ കടുത്ത നടപടിയുമായി പൊലീസ്

തൃശ്ശൂർ: ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെതിരെ കടുത്ത നടപടിയുമായി പൊലീസ്. നിരവധി കേസകളില്‍ പ്രതിയായ അനീഷിനെതിരെ സ്ഥിരം കുറ്റവാളി കേസ് ചുമത്തി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവർക്കെതിരെ ചുമത്തുന്ന നടപടിക്രമമാണിത്. തൃശൂർ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിക്ക് ഇത് സംബന്ധിച്ച്‌ റിപ്പോർട്ട് നല്‍കിയത്. ആറു മാസത്തിനുള്ളില്‍ ഇനി ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ അനീഷ് കുമാറിനെതിരെ കാപ്പ ചുമത്തും. ഇനി കേസില്‍ ഉള്‍പ്പെടില്ലെന്ന് കോടതിയില്‍ ഹാജരായി അനീഷ് ബോണ്ട് ഒപ്പിട്ട് നല്‍കുന്നതാണ് നടപടിക്രമം. കാപ്പ ചുമത്തിയാല്‍ നാടുകടത്തല്‍ […]

പ്രണയം നടിച്ച്‌ ഒന്നിലധികം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് വിദ്യാർത്ഥിനി സ്കൂളില്‍ എത്താത്തത് അധ്യാപകർ രക്ഷിതാക്കളെ വിളിച്ചറിയിച്ചതോടെ; കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

തൃത്താല: പ്രണയം നടിച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടറെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടില്‍ ഷിഹാബിനെ (24) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരു വിദ്യാർത്ഥിനി സ്കൂളില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകർ രക്ഷിതാക്കളെ വിളിച്ചറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ ഒന്നിലധികം വിദ്യാർത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവന്നു. ഇതോടെയാണ് ബസ് കണ്ടക്ടർ ആയ ഷിഹാബ് പിടിയിലായത്. സിം […]

കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, ആഗ്രഹങ്ങൾ നടക്കാം…! നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, യാത്രാപരാജയം, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ധനതടസ്സം, സാധനനഷ്ടം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. കർക്കടകം (പുണർതം അവസാന […]

മദ്യലഹരിയിൽ വീടിൻ്റെ വാടകയെ ചൊല്ലി തർക്കം; കമ്പിപ്പാര കൊണ്ട് അച്ഛനെ കുത്തി പരുക്കേല്‍പ്പിച്ച് മകൻ; തടയാനെത്തിയ അമ്മയുടെ കൈ ചവിട്ടി ഒടിച്ചു; യുവാവ് പൊലീസ് കസ്റ്റഡിയിൽ

ചാലക്കുടി: ചാലക്കുടിയില്‍ മകൻ അച്ഛനെ കുത്തി പരുക്കേല്‍പ്പിച്ചു. തടയാനെത്തിയ അമ്മയുടെ കൈയും മകന്‍ ചവിട്ടി ഒടിച്ചു. പരിക്കേറ്റ ചാലക്കുടി സ്വദേശി പുഷ്പൻ (69) ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ശോഭനയും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ മകൻ പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ പ്രശോഭിനും തലയ്ക്കടിയേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു അക്രമം എന്നാണ് പൊലീസ് പറയുന്നത്. വീടിൻ്റെ വാടകയെ ചൊല്ലിയായിരുന്നു തർക്കം.

ലഹരിക്കെതിരേ പോരാടാൻ ആഹ്വാനവുമായി ലഹരിവിരുദ്ധ പരിപാടി; കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു

കോട്ടയം: ലഹരിക്കെതിരേയുള്ള പ്രതിരോധപ്രവർത്തനങ്ങൾ മുൻകാലത്തേക്കാളും ശക്തമായി നടപ്പാക്കുന്നുണ്ടെങ്കിലും ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. പലതരത്തിലുള്ള ലഹരികളാണ് ചുറ്റുമുള്ളത്. കുട്ടികൾ അറിഞ്ഞോ അറിയാതെയോ ലഹരിമാഫിയയുടെ കെണിയിൽ വീണുപോവുകയാണ്. വലിയ ശൃംഖലയാണ് ഈ മാഫിയ്ക്കു പിന്നിലെന്നും പൊതുസമൂഹമൊന്നാകെ നിന്നെങ്കിലേ ഇവയെ പൂർണമായി പ്രതിരോധിക്കാനാവൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ലഹരിമരുന്നുമാഫിയകൾ ലക്ഷ്യമിട്ടിരിക്കുന്നതു കുട്ടികളെ തന്നെയാണെന്ന് ചടങ്ങിൽ […]

മലയാളിക്കൊപ്പം കഴിയുന്ന വിദേശ വനിതയെ ദുബൈയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികപീഡനത്തിനിരയാക്കി; സുഹൈല്‍ ഇഖ്ബാലിനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഷൊർണൂർ: വിദേശ വനിതയെ ദുബൈയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സുഹൈല്‍ ഇഖ്ബാല്‍ ചൗധരി(30)യാണ് അറസ്റ്റിലായത്. ഷെർണൂരില്‍ മലയാളി യുവാവിനൊപ്പം കഴിയുന്ന വിദേശ വനിതയെയാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ മെയ് 12ന് ദുബൈയില്‍ വെച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായത്. ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയില്‍ വച്ചാണ് പ്രതിയുള്‍പ്പടെ രണ്ട് പേർ പരിചയപ്പെടുന്നത്. […]