video
play-sharp-fill

മണർകാട് കുമരംകോട് കിണർ ഇടിഞ്ഞു വീണു സ്ലാബീനടിയിൽ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

മണർകാട് : കുമരംകോട് കിണർ ഇടിഞ്ഞു വീണു ആൾ സ്ലാബീനടിയിൽ കുടുങ്ങി മധ്യവയസ്‌കൻ മരണപ്പെട്ടു. മൂർത്തി (52 വയസ്സ് ) എന്നയാളാണ് മരണപ്പെട്ടത്. റോഡിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽ നിന്നും വെള്ളമെടുത്ത് കൊണ്ട് വീട്ടിലേക്ക് കയറി പോകുന്ന വഴി കിണറിന്റെ അടുത്തെത്തിയപ്പോൾ കാൽ വഴുതി കിണറിന്റെ സൈഡിൽ വീഴുകയായിരുന്നു. വീഴ്ചയുടെ അഗാധത്തിൽ കിണറിന്റെ സ്ലാബ് ഇടിഞ്ഞു ആൾ കിണറ്റിലേക്ക് വീഴുകയും ശരീരത്തിൽ കൂടി വലിയ സ്ലാബ് വീണു വെള്ളത്തിനടിയിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു. ഏകദേശം 30 അടിയോളം അഴമുള്ളതും 10 അടിയോളം വെള്ളവും വേസ്റ്റുകളും നിറഞ്ഞതുമായ […]

വരുന്നു സർക്കാരിന്റെ രുചിയുള്ള ‘സുഭിക്ഷ’ തട്ടുകട ; കുറഞ്ഞ വിലയ്ക്ക് രുചിയേറിയ വിഭവങ്ങൾ ; പദ്ധതി ആവിഷ്കരിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : കേരളത്തിലെ സംരംഭങ്ങളുടെ കൂട്ടത്തിൽ ഇനി തട്ടുകടയും ഇടംപിടിക്കും. കുറഞ്ഞ വിലയ്ക്ക് രുചിയേറിയ അത്താഴ വിഭവങ്ങൾ ലഭിക്കുന്ന ‘സുഭിക്ഷ’ തട്ടുകടകൾ തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് ഭക്ഷ്യവകുപ്പ്. സ്വാശ്രയ സംഘങ്ങൾക്ക് കടകൾ തുറക്കാൻ മുൻഗണന ലഭിക്കും. കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും പുറത്തു പോയി അത്താഴം കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് തീരുമാനം. വൃത്തിയുള്ള പരിസരം, ആരോഗ്യകരമായ ഭക്ഷണം- ഇതാണ് വാഗ്ദാനം ചെയ്യുന്നത്. ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സപ്ലൈകോ വഴി വിലക്കുറവില്‍ ലഭ്യമാക്കും. പ്രാരംഭ പ്രവര്‍ത്തനത്തിനായി അഞ്ചു കോടി രൂപയാണ് ചെലവഴിക്കുക. വിശപ്പ് രഹിത കേരളം പദ്ധതിയുടെ രണ്ടാം […]

മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പിടിച്ചുനിർത്താൻ കഴിയാതെ വരുന്ന അവസ്ഥയുണ്ടോ… ഓവറാക്ടീവ് ബ്ലാഡറുടെ ലക്ഷണമാകാം ; സ്ത്രീകളിൽ കൂടുതൽ

മൂത്രമൊഴിക്കാൻ തോന്നുമ്പോൾ പിടിച്ചുനിർത്താൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഓവറാക്ടീവ് ബ്ലാഡർ. പെട്ടെന്ന് മൂത്രമൊഴിക്കണമെന്ന തോന്നൽ, പകലും രാത്രിയും കൂടുതൽ തവണ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. സ്ത്രീകളിൽ കൂടുതൽ സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്. തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് മൂത്രസഞ്ചിയുടെ മാംസപേശികൾ യഥാസമയം സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്. നാഡീസംബന്ധമായ തകരാറുകൾ ഈ പ്രവർത്തനത്തെ തകരാറിലാക്കുന്നത് രോഗത്തിനു കാരണമാകുന്നു. പ്രായമായവരിൽ ഈ രോഗസാധ്യത കൂടുതലാണ്. പുരുഷന്മാരിൽ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലമുള്ള മൂത്രതടസ്സം ഈ രോഗത്തിനു കാരണമാകാം. മെറ്റബോളിക് സിൻഡ്രം, ഫൈബ്രോമയാൽജിയ, ഹോർമോൺ വ്യതിയാനങ്ങൾ […]

ഏഴുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് തൂക്കുകയര്‍ ; പ്രതിയെ കണ്ടെത്താന്‍ വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ ; അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

കൊല്‍ക്കത്ത: ഏഴുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്ക് വധശിക്ഷ. കൊൽക്കത്തയിലെ പ്രത്യേക പോക്സോ കോടതിയുടെതാണ് വിധി. കേസ് അപൂർവങ്ങളിൽ അപൂർവമായി പരി​ഗണിച്ചാണ് പ്രതി രാജീബ് ഘോഷിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. കൊല്‍ക്കത്തിയിലെ ബർട്ടോലയില്‍ നിന്ന് നവംബർ 30നാണ് അമ്മയ്ക്കരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ 34 കാരനായ രാജീബ് ഘോഷ് തട്ടിക്കൊണ്ടു പോയത്. ശുചീകരണ തൊഴിലാളിയായ ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതിന് ശേഷം ഫൂട്ട് പാത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശവാസികളാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർജി […]

സെവന്‍സ് ഫൈനലിനിടെ ഉയരത്തില്‍ വിട്ട പടക്കം കാണികള്‍ക്കിടയിലേക്ക് വീണ് അപകടം ; 22 പേര്‍ക്ക് പരിക്ക്

മലപ്പുറം: സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ കാണികള്‍ക്കിടയിലേക്ക് പടക്കം വീണ് അപകടം. അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. 22 പേര്‍ക്ക് പരിക്കേറ്റു. മൈതാനത്ത് നിന്ന് ഉയരത്തില്‍ വിട്ട പടക്കം ഗാലറിയില്‍ ഇരുന്നവര്‍ക്കിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. ഇതോടെ ഗാലറിയില്‍ ഇരുന്നവര്‍ ചിതറി ഓടി. ഇതിനിടെയാണ് 19പേര്‍ക്ക് പരിക്കേറ്റത്. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടയും പരിക്ക് ഗുരുതരമല്ല. യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും കെഎംജി മാവൂരും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനോടനുബന്ധിച്ചായിരുന്നു കരിമരുന്ന് പ്രയോഗം നടത്തിയത്.

സുജിത് എസ് നായർ സംവിധാനം ; മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ നായകരാകുന്ന “അങ്കം അട്ടഹാസം” ചിത്രീകരണം തിരുവനന്തപുരത്ത് തിരിതെളിഞ്ഞു

മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവരെ നായകരാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം ” അങ്കം അട്ടഹാസം” ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പ്രമേയമാക്കുന്നത്. തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങിൽ രാധികാ സുരേഷ് ഗോപി തിരി തെളിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർക്കു പുറമെ മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, സ്വാസിക, […]

കോട്ടയം ജില്ലയിൽ നാളെ (19/02 /2025 )  കിടങ്ങൂർ, തൃക്കൊടിത്താനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (19/02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാദുവ, മാന്താടി, ചക്കുപുര, കമ്പനി കടവ്, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ബുധനാഴ്ച (19-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മലമേൽ, മാവടി, തുമ്പശ്ശേരി, വേലത്തുശ്ശേരി ,കുളത്തിങ്കൽ,ചാമപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 19/2/2025 ന് രാവിലെ എട്ടു മുപ്പത് […]

ദൗത്യത്തിന് 100 ഉദ്യോ​ഗസ്ഥർ ; മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ നാളെ മയക്കുവെടി വെയ്ക്കും

തൃശൂർ: ചാലക്കുടി അതിരപ്പിള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കാനുള്ള ദൗത്യം നാളെ ആരംഭിക്കും. രാവിലെ ആറു മണിയോടെ മയക്കുവെടി വെക്കാനാണ് തീരുമാനം. വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം. ആന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മയക്കുവെടി നൽകി കൊമ്പനെ കുങ്കി ആനകളുടെ സഹായത്തോടെ കോടനാട് ആനകൂട്ടിലെത്തിച്ച് ചികിത്സ നല്കാനാണ് നീക്കം. ഇതിനായി രണ്ട് കുങ്കി ആനകളെ അതിരപ്പിള്ളിയിലെത്തിച്ചു. ജനുവരി 24ന് കൊമ്പന് മയക്കുവെടി വച്ച് ചികിത്സ നല്കിയിരുന്നു. എന്നാല്‍ മുറിവ് ഭേദമാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും മയക്കുവെടി വച്ച് കോടനാടുള്ള ആനകൂട്ടിലെത്തിച്ച് […]

സമര പരമ്പരകൾക്കൊടുവിൽ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാർക്ക് രണ്ട് മാസത്തെ വേതന കുടിശിക അനുവദിച്ചു; ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി; ഇതിനായി 52. 85 കോടി രൂപ അനുവദിച്ചു; നാളെ മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സമര പരമ്പരകൾക്കൊടുവിൽ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാർക്ക് രണ്ട് മാസത്തെ വേതന കുടിശിക സർക്കാർ അനുവദിച്ചു. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. 52. 85 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഇത് നാളെ മുതൽ വിതരണം ചെയ്യും. അതേസമയം, മൂന്ന് മാസത്തെ ഇൻസെൻ്റീവ് ഇപ്പോഴും കുടിശികയാണ്. വേതന കുടിശിക ഉള്‍പ്പടെ വിവിധ ആവശ്യങ്ങൾ ‍ ഉന്നയിച്ച് കഴിഞ്ഞ ഒമ്പത് ദിവസമായി ആശ വര്‍ക്കര്‍മാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് വരികയാണ്.  

മുട്ടയുടെ വെള്ളയും മഞ്ഞയും മാത്രമല്ല മുട്ടത്തോടും മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്; മുട്ടത്തോടുകൾ വലിച്ചെറിയുന്നതിനുപകരം മുടിയുടെ കരുത്ത് നിലനിർത്താൻ ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ…

മുടിയുടെ സംരക്ഷണത്തിന് മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ നാം പരീക്ഷിക്കാറുണ്ട്. മുട്ടയുടെ വെള്ളയും മഞ്ഞയും മാത്രമല്ല മുട്ടത്തോടും മുടിയുടെ ആരോ​ഗ്യത്തിന് മികച്ചതാണ്. മുട്ടത്തോടിൽ ഉയർന്ന അളവിൽ കാത്സ്യം, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റ് സുപ്രധാന ഘടകങ്ങളാണ്. മുട്ടത്തോടുകൾ വലിച്ചെറിയുന്നതിനുപകരം, ശക്തവും കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടിയ്ക്കായി പരീക്ഷിക്കാവുന്നതാണ്. ഇത് മുടിയുടെ ശക്തിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. മുട്ടത്തോടിലെ കാത്സ്യം മുടി കൊഴിച്ചിൽ അല്ലെങ്കിൽ പൊട്ടൽ കുറയ്ക്കാനും സഹായിക്കുന്നു. കാത്സ്യം കൂടാതെ, മുട്ടത്തോടിൽ പ്രോട്ടീനുകളും മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും […]