play-sharp-fill

. ഡിഎൻഎ പരിശോധന ഫലം പുറത്ത്;അസ്ഥികൾ ശ്രദ്ധയുടേതാണെന്ന് പോലീസ്

ശ്രദ്ധ വാൽക്കർ കേസിൽ വഴിത്തിരിവ്. നിർണായക തെളിവുകൾ ലഭിച്ചതായി പോലീസ്. മെഹ്റാളിയിൽ നിന്നും ഗുരു ഗ്രാമിൽ നിന്നും കണ്ടെടുത്ത അസ്ഥികൾ ശ്രദ്ധയുടേതാണെന്ന് പോലീസ്. ഡി എൻ എ പരിശോധനയിലാണ് സ്ഥിരീകരണം. മെയ് മാസമാണ് പങ്കാളിയായ അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മുപ്പത്തിയഞ്ച് കഷണണങ്ങളാക്കി ഡൽഹിയിൽ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചത്. ശ്രദ്ധയുടെ പിതാവിൻ്റെ വി എൻ എ യു മായി അസ്ഥി സാമ്പിളുകൾ പൊരുത്തപ്പെട്ടു. അറസ്റ്റിലായതിന് പിന്നാലെ അഫ്താബിനെ പോലീസ് നാർക്കോ ടെസ്റ്റിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയിരുന്നു.

ആലപ്പുഴയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ ; പിടിയിലാകുന്നത് വാഹന പരിശോധനയ്ക്കിടെ ; 8 കിലോ കഞ്ചാവുമായി പിടിയിലായത് തിരുവനന്തപുരം സ്വദേശിയായ 29 കാരൻ

ആലപ്പുഴ : കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം കവടിയാർ കുറവംകോണം സ്വദേശി സംഗീതി(29) നെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. ആലപ്പുഴയിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇന്നലെ രാത്രി 11 മണിയോടെ ബൈക്കിൽ കഞ്ചാവുമായി പോകുകയായിരുന്ന സംഗീത് വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും എട്ടു കിലോ കഞ്ചാവ് പിടികൂടി.

മന്ത്രിയുടെ ഫെയ്സ്‌ബുക്ക് പേജ് തുറന്നപ്പോള്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെയും ലോട്ടറിയുടെയും ഗെയിമുകളുടെയും ലിങ്കുകള്‍; ക്ലിക്ക് ചെയ്താല്‍ ഉടൻ പണം പോകും; വ്യാജ പരസ്യ ലിങ്കുകള്‍ വഴി പണം തട്ടുന്ന സംഘം ഹാക്ക് ചെയ്തത് മന്ത്രി കെ.രാജന്റെയും മുൻമന്ത്രി കെ കെ ശൈലജയുടെയും ഫെയ്സ്‌ബുക്ക് പേജുകള്‍; തട്ടിപ്പിൻ്റെ മറ്റൊരു മുഖം…..!

സ്വന്തം ലേഖിക തിരുവനന്തപുരം: സെലിബ്രിറ്റികളുടെ ഫെയ്സ്‌ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടിപ്പിനും വിവരം ചോര്‍ത്തലിനും ഉപയോഗിക്കുന്നത് പതിവായിരിക്കുകയാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്സ്‌ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത് ഒക്ടോബറിലാണ്. രണ്ടു വീഡിയോ മെസ്സേജുകളാണ് അന്ന് പേജില്‍ പോസ്റ്റ് ചെയ്തത്. നേരത്തെ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാറിന്റെ ഫെയ്സ്‌ബുക്ക് പേജ് ഹാക്ക് ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ മന്ത്രി കെ.രാജന്‍, മുന്‍ മന്ത്രി കെ കെ ശൈലജ എന്നിവരുടെ ഫെസ്‌ബുക്ക് പേജുകളാണ് ഹാക്ക് ചെ്‌യ്തത്. മന്ത്രി കെ.രാജന് ഒരു മാസം ഫെയ്‌സ്‌ബുക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. […]

സാഹസികത, സംഗീതം, യാത്ര….! മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും ഗിറ്റാര്‍ വായനയും; ആദ്യ റീല്‍സ് വീഡിയോയുമായി പ്രണവ് മോഹന്‍ലാല്‍; വീഡിയോ കാണാം

സ്വന്തം ലേഖിക കൊച്ചി: പ്രണവ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ തന്‍റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാം ആണ് പ്രണവ് കൂടുതലും ഉപയോഗിക്കാറ്. ഇപ്പോഴിതാ അവിടെ ആദ്യ റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ്. വീഡിയോ കാണാം View this post on Instagram A post shared by Pranav Mohanlal (@pranavmohanlal) ജീവിതത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെ പ്രണവിന്‍റെ ആദ്യ റീല്‍സില്‍ […]

ഒരേ സമയം 32 പേരെ വീഡിയോ കോള്‍ ചെയ്യാം; ഇന്‍ കോള്‍ നോട്ടിഫിക്കേഷന്‍; നിരവധി പുതിയ ഫീച്ചറുകളുമായി വാട്‌സ്‌ആപ്പ്

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ വരികയാണ് വാട്‌സ്‌ആപ്പ്. വാട്‌സ്‌ആപ്പ് വഴി ഒരേ സമയം 32 പേരെ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇതില്‍ പുതിയത്. മുന്‍പത്തെ അപേക്ഷിച്ച്‌ നാലിരട്ടി ആളുകളെ വരെ ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കോളിനിടെ വീഡിയോ, ഓഡിയോ ഫീഡ് വലുതാക്കാനും മ്യൂട്ട് ചെയ്യാനും സാധിക്കുന്ന ഫീച്ചറാണ് മറ്റൊന്ന്. പ്രത്യേകമായി സന്ദേശം അയക്കാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രൂപ്പ് കോളില്‍ പാര്‍ട്ടിസിപ്പന്റില്‍ ലോങ് […]

കേരളത്തിൻ്റെ മുഖച്ഛായ മാറ്റാൻ മൂന്ന് ലക്ഷം കോടി; മൂന്ന് സാമ്പത്തിക ഇടനാഴികള്‍ ഉൾപ്പെടെ വമ്പന്‍ പദ്ധതികള്‍; അപ്രതീക്ഷിത പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ മൂന്നു സാമ്പത്തിക ഇടനാഴികള്‍ തുടങ്ങുന്നതടക്കം മൂന്നു ലക്ഷം കോടിയുടെ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് 45,536 കോടിയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. 2025 അവസാനം ഈ പദ്ധതികള്‍ നടപ്പാക്കുന്നതോടെ, കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഈ മൂന്നു പദ്ധതികളിലായി ആകെ 919 കിലോമീറ്റര്‍ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. 87,224 കോടിയാണ് ഇതിന്റെ ചെലവ്. രാജ്യത്തെ […]

കൊല്ലത്ത് പൊലീസ് ക്വാട്ടേഴ്സിൽ നിന്നും ബൈക്ക് മോഷ്ടിച്ചു; മോഷണബൈക്കില്‍ സഞ്ചരിച്ച് മാലമോഷണം; പ്രതിയെ പിടികൂടാനാകാതെ നട്ടം തിരിഞ്ഞ് പൊലീസും; നഗരത്തിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്നും പരാതി

സ്വന്തം ലേഖിക കൊല്ലം: നഗരത്തില്‍ വാഹനമോഷണം നിര്‍ബാധം തുടരുമ്പോഴും പൊലീസിന് അറിഞ്ഞഭാവമില്ല. കഴിഞ്ഞ ദിവസം ബൈക്ക് മോഷണം പോയത് പൊലീസ് ക്വാട്ടേഴ്സില്‍ നിന്നായിരുന്നു. ഈ വാഹനത്തില്‍ സഞ്ചരിച്ച്‌ തലസ്ഥാനത്ത് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെ മോഷണം നടത്തിയതായി കണ്ടെത്തിയെങ്കിലും ബൈക്ക് പിടികൂടാന്‍ കഴിഞ്ഞില്ല. ഈ മാസം ഒന്നിന് രാവിലെ 4 മണിയോടെയാണ് ക്വാട്ടേഴ്സില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് രണ്ടു പേര്‍ ചേര്‍ന്ന് കടത്തിക്കൊണ്ടുപോയത്. സി.സി ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ഇതേ നമ്പരിലുളള വാഹനം ഉപയോഗിച്ച്‌ തിരുവനന്തപുരത്ത് മാല മോഷണം നടത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം താലൂക്ക് കച്ചേരി […]

അഴിമതിക്കാരോട് ഒരു മൃദുസമീപനവും പാടില്ല….! അഴിമതിക്കാരായ പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവ് മതി; സുപ്രീംകോടതിയുടെ സുപ്രധാന വിധി

സ്വന്തം ലേഖിക ന്യൂഡൽഹി: കൈക്കൂലി ചോദിച്ചതിനും വാങ്ങിയതിനും നേരിട്ട് തെളിവില്ലെങ്കിലും അഴിമതി നിരോധന നിയമപ്രകാരം പൊതുപ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മാത്രം മതിയെന്ന് സുപ്രീം കോടതി ഭരണഘടനാബെഞ്ച് വിധിച്ചു. അഴിമതിക്കാരോട് കോടതികൾക്ക് ഒരു മൃദുസമീപനവും പാടില്ലെന്നും ജസ്റ്റിസ് അബ്ദുൾ നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഴിമതിയുടെ ദുർഗന്ധം രാഷ്‌ട്ര ഭരണത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥർ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു. പൊതുപ്രവർത്തകരുടെ അഴിമതി ഭീമാകാരം പൂണ്ടിരിക്കുന്നു. വ്യാപകമായ അഴിമതി രാഷ്ട്ര നിർമ്മാണത്തെ പിന്നോട്ടടിക്കുന്നു. അതിന്റെ ദുരിതങ്ങൾ എല്ലാവരും അനുഭവിക്കുന്നു. അതിനാൽ അഴിമതിക്കാരായ […]

സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സാധനം വാങ്ങിയ സ്ത്രീ നൽകിയത് 500 രൂപയുടെ നോട്ട്; ജീവനക്കാരന് നോട്ടില്‍ സംശയം; ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം രണ്ട് പേർ അറസ്റ്റില്‍; പ്രതികളിൽ നിന്ന് കൂടുതൽ കള്ളനോട്ടുകൾ പിടിച്ചെടുത്തു

സ്വന്തം ലേഖിക ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴ ചാരുംമൂട്ടില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍. ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസും താമരക്കുളം സ്വദേശിനി ലേഖയുമാണ് പിടിയിലായത്. സൂപ്പര്‍ മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിയ ശേഷം ലേഖ നല്‍കിയ 500 ന്‍റെ നോട്ടില്‍ ജീവനക്കാരന് സംശയം തോന്നിയതോടെയാണ് ഇരുവരും പിടിയിലായത്. ചാരുംമൂടിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ നല്‍കിയത് 500 രൂപയുടെ കറന്‍സി നോട്ടായിരുന്നു. നോട്ട് വാങ്ങിയ ജീവനക്കാരന് അപ്പോള്‍ തന്നെ സംശയം തോന്നി. ഉടൻ തന്നെ പൊലീസിൽ […]

കോവിഡ് വ്യാപനത്തിൽ നട്ടംതിരിഞ്ഞ് ചൈന; ആശുപത്രികളില്‍ രോഗികളുടെ നീണ്ട ക്യൂ; പത്ത് ലക്ഷം പേ‍ര്‍ മരിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; വീണ്ടും ഒരു മഹാമാരി കാലമോ….?

സ്വന്തം ലേഖിക ബെയ്ജിംഗ്: കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ അമര്‍ന്ന് ചൈന. കര്‍ശനമായ സീറോ കോവിഡ് നയത്തില്‍ അയവുവരുത്തിയതിനു പിന്നാലെയാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത്. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി വര്‍ധിച്ചു എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ഹുബൈ പ്രവിശ്യയിലെ ഹാന്‍ച്വാന്‍ ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും ഇരുത്തി രോഗികള്‍ക്ക് ഐവി ഡ്രിപ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. അതേസമയം, ചൈനയില്‍ കോവിഡ് ബാധിച്ച്‌ പത്തുലക്ഷത്തില്‍ അധികം പേര്‍ മരിക്കാനിടയുണ്ട് എന്ന് ഹോങ്കോങ് സര്‍വകലാശാല നടത്തിയ […]