‘ഏത് കേന്ദ്രമന്ത്രി വന്ന് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബിജെപിക്കാവില്ല’
ഏത് കേന്ദ്രമന്ത്രി വന്ന് എന്ത് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കെ.മുരളീധരൻ എം.പി. വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം യു.ഡി.എഫും എൽ.ഡി.എഫും ഭയപ്പെടേണ്ട കാര്യമില്ലെന്നും വി.മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് ബി.ജെ.പി എന്ന് പറയും. എന്നാൽ ഈ രണ്ട് പേരാണ് വോട്ട് മറിക്കുന്നത് എന്നത് നാട്ടില്‍ പാട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. കഴക്കൂട്ടം ബൈപ്പാസിൽ കേന്ദ്രമന്ത്രി നിൽക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.