പീഡനക്കേസിലെ ഒത്തുതീർപ്പ്; ബിനോയ് കോടിയേരിയുടെ കേസ് ബോംബെ ഹൈക്കോടതി മാറ്റിവച്ചു
മുംബൈ: പീഡനക്കേസിൽ ഒത്തുതീർപ്പ് തേടി ബിനോയ് കോടിയേരിയും ബീഹാർ സ്വദേശിനിയായ യുവതിയും നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയിയുടെ അഭിഭാഷകന് ഇന്നലെ ഹാജരാകാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയ്യാറാക്കാൻ വൈകിയതാണ് അഭിഭാഷകൻ ഹാജരാകാത്തതിന് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ എന്ന് ചോദിച്ചപ്പോൾ അതെ എന്നായിരുന്നു യുവതിയുടെ മറുപടി, ബിനോയ് കോടിയേരി ഇല്ലെന്ന് പറഞ്ഞു. കുട്ടിയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരമില്ലായിരുന്നു. ഇന്നലെ വിശദമായും കൃത്യവുമായ മറുപടി നൽകാൻ […]