1.3 കോടി രൂപയുടെ സ്വർണം പ്രിവന്‍റീവ് കസ്റ്റംസ് പിടികൂടി
കരിപ്പൂർ: രണ്ട് യാത്രക്കാർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.3 കോടി രൂപയുടെ സ്വർണം കോഴിക്കോട് നിന്നെത്തിയ പ്രിവന്‍റീവ് കസ്റ്റംസ് പിടികൂടി. ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശി ഷാജഹാൻ ഒളിപ്പിച്ച 992 ഗ്രാം സ്വർണവും മലപ്പുറം സ്വദേശി കരീം മിക്സിയിൽ ഒളിപ്പിച്ച 1.51 കിലോ സ്വർണവുമാണ് പിടികൂടിയത്. അസി. കമ്മിഷണർ സിനോയ് കെ.മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം.പ്രകാശ്, കെ.സലിൽ, ഇന്‍സ്പെക്ടര്‍മാരായ കപിൽദേവ് സുരീര, ഹർഷിത് തിവാരി എന്നിവരാണു സ്വര്‍ണം പിടികൂടിയത്.