റൊണാൾഡോക്ക് 250 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് സൗദി ക്ലബ്
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുന്നിൽ വമ്പൻ ഓഫറുമായി സൗദി ക്ലബ്. 250 ദശലക്ഷം യൂറോ വേതനം വാഗ്ദാനം ചെയ്ത് ഒരു സൗദി ക്ലബ് റൊണാൾഡോയുടെ ഏജന്‍റായ മെൻഡസിനെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ ഫീസായി 30 ദശലക്ഷം യൂറോ നൽകാനും സൗദി ക്ലബ് തയ്യാറാണ്. എന്നാൽ സൗദി അറേബ്യയിലെ ഏത് ക്ലബാണ് ഈ ഓഫർ നൽകിയതെന്ന് വ്യക്തമാക്കിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ അദ്ദേഹത്തിന്‍റെ ഏജന്‍റ് നിരവധി ക്ലബുകൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മെൻഡസും പി.എസ്.ജിയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. […]