play-sharp-fill

സിംഗപ്പുര്‍ ഓപ്പണിൽ സൈന, സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍

അഞ്ചാം സീഡും ലോക ഒൻപതാം നമ്പർ താരവുമായ ചൈനയുടെ ഹെ ബിംഗ്ജിയാവോയെ പരാജയപ്പെടുത്തി സൈന ക്വാർട്ടറിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ ജപ്പാന്‍റെ അയ ഒഹോരിയെയാണ് സൈന നേരിടുക. മൂന്നാം സീഡായ പിവി സിന്ധു വിയറ്റ്നാമിന്‍റെ ലോക 59-ാം നമ്പർ താരം തുയ് ലിൻ ഗുയെനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. സ്കോർ: 19-21, 21-19, 21-18. ചൈനയുടെ ഹാൻയുവിനെയാണ് സിന്ധു ഇനി നേരിടുക. അതേസമയം, ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ലോക നാലാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെനിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു. […]

കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ എന്നിവർ അടുത്തിടപഴകിയവരാണ്. വീട്ടിലെത്തിയപ്പോൾ ആദ്യം പോയത് ഒരു സ്വകാര്യ ആശുപത്രിയിലാണ്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മങ്കി പോക്സ് ആണെന്ന് സംശയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചു,” മന്ത്രി പറഞ്ഞു.

വയനാട് പൊഴുതനയിൽ കാട്ടാന ആക്രമണം

വയനാട് : വയനാട് പൊഴുതനയിൽ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സേട്ടുകുന്ന് സ്വദേശി ഷാജി മാത്യുവിനെയാണ് കാട്ടാന ആക്രമിച്ചത്. ആന വീടിന് സമീപം വന്ന് തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഷാജി മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ താമസക്കാരനായ പി എ ദാമു (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഫാമിൽ വ്യാപകമായ കാട്ടാന ആക്രമണമുണ്ടായി. ഫാമിന്‍റെ പാലപ്പുഴ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരന്‍റെ ബൈക്ക് കാട്ടാന ചവിട്ടിമെതിച്ചു. ബ്ലോക്ക് ഏഴില്‍ കാട്ടാന […]

‘ട്രാൻസ്ജെൻഡർമാർക്ക് ശസ്ത്രക്രിയക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണം’

തിരുവനന്തപുരം : ട്രാൻസ്ജെൻഡറുകൾക്ക് അവരുടെ ഇഷ്ടാനുസരണം പുരുഷനോ സ്ത്രീയോ ആക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും സൗകര്യം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇതിനായി കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് പറഞ്ഞു. ശസ്ത്രക്രിയ സൗജന്യമാക്കാനുള്ള തീരുമാനം മെഡിക്കൽ കോളേജ് തലത്തിൽ മാത്രം തീരുമാനിക്കാനാവില്ലെന്ന് ആരോഗ്യ ഡയറക്ടർ അറിയിച്ചു. ഇതിനായി ഫണ്ട് ലഭ്യമാക്കാൻ കമ്മിഷൻ ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും ഉത്തരവ് നൽകിയിട്ടുണ്ട്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി സെപ്റ്റംബർ 12നകം അറിയിക്കണമെന്നും കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കോട്ടയം […]

കെ – ഫോണിന് ഐഎസ്പി ലൈസൻസ് ലഭിച്ചു

തിരുവനന്തപുരം : കെ – ഫോണിന് ലൈസൻസ് ലഭിച്ചു. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് ആണ് ലഭിച്ചത്. ഇതോടെ, നിബന്ധനകളുടെ അടിസ്ഥാനത്തിൽ സേവന ദാതാവായി പ്രവർത്തിക്കാൻ കഴിയും. ഹൈസ്പീഡ് ഇന്‍റർനെറ്റ് സൗജന്യവും കുറഞ്ഞ ചെലവിലും ഗുണനിലവാരത്തിലും പരമാവധി ആളുകൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കേരള സർക്കാരിന്റെ നിലപാട്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ ഔദ്യോഗിക രജിസ്ട്രേഷൻ അനുസരിച്ച്, ഫൈബർ ഒപ്റ്റിക് ലൈനുകൾ, ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ് വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപ്പണികൾ നടത്താനും ഇവ ടെലികോം സർവീസ് […]

കേസുകൾ റദ്ദാക്കണമെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ആറ് കേസുകളും റദ്ദാക്കണമെന്ന് ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സുബൈർ സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകി. സുബൈറിനെതിരായ കേസുകൾ അന്വേഷിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. സംഘത്തെ പിരിച്ചുവിടണമെന്ന് സുബൈർ കോടതിയോട് അഭ്യർത്ഥിച്ചു. ഇതിൽ മൂന്ന് കേസുകൾ ലഖിംപൂർ ഖേരി, ഹത്രാസ്, സീതാപൂർ എന്നിവിടങ്ങളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹിന്ദുത്വ നേതാക്കൾക്കെതിരായ ട്വീറ്റാണ് ഈ കേസുകൾക്ക് കാരണമെന്ന് സുബൈർ ഹർജിയിൽ പറയുന്നു. സീതാപൂരിൽ രജിസ്റ്റർ ചെയ്ത […]

മങ്കിപോക്‌സ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന ഒരാൾക്ക് കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങൾ കണ്ട പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. പ്രത്യേക ആശുപത്രി സൗകര്യം ഒരുക്കണമെന്നും രോഗത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും അവബോധം സൃഷ്ടിക്കണമെന്നും നിർദ്ദേശമുണ്ട്. സംശയിക്കപ്പെടുന്ന എല്ലാവരെയും പരിശോധനകളും മറ്റും നടത്തി രോഗം പൂർണ്ണമായും ഭേദമാകുന്നതുവരെ രോഗിയെ ഐസൊലേഷനിൽ പാർപ്പിക്കുകയും വേണം. തുടർച്ചയായ നിരീക്ഷണവും സമയബന്ധിതമായ ചികിത്സയും മരണനിരക്ക് […]

തിരുവനന്തപുരത്ത് സാംസ്‌കാരിക ഡയറക്ടേറ്റും പുനരധിവാസ കേന്ദ്രവും ഉടൻ വരും

തിരുവനന്തപുരം : തലസ്ഥാനത്ത് സാംസ്കാരിക ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതിനും നിർധനരായ കലാകാരൻമാരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ ഫണ്ട് ആവശ്യം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കലാകാരൻമാർക്ക് സഹായം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പ്രവർത്തകരെ കേന്ദ്രീകരിക്കുന്നതിനുമായി നവോത്ഥാന, സാംസ്കാരിക നായകരുടെ പേരിൽ ജില്ലകളിൽ സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 9 ജില്ലകളിൽ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളിൽ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഫിലിം […]

എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു; നാല് ദിവസം കസ്റ്റഡിയിൽ

ന്യൂഡൽഹി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സിഇഒയും മാനേജിംഗ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിലും അനധികൃത ഫോൺ ചോർത്തൽ, കബളിപ്പിക്കൽ എന്നീ കേസുകളിലുമാണ് അറസ്റ്റ്. ചിത്ര രാമകൃഷ്ണയെ നാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പ്രത്യേക ജഡ്ജി സുനൈന ശർമ്മ അനുമതി നൽകി. ജഡ്ജി പുറപ്പെടുവിച്ച മുൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മുൻ എൻഎസ്ഇ എംഡിയെ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയത്. ഇഡി നൽകിയ ഹർജിയിൽ ജഡ്ജി പ്രതികൾക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

മനുഷ്യക്കടത്ത് കേസിൽ ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷം തടവ്

പട്യാല: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിക്ക് രണ്ട് വർഷം തടവ് ശിക്ഷ. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദലേർ മെഹന്ദി സമർപ്പിച്ച ഹർജി പട്യാല ജില്ലാ കോടതി തള്ളി. ഗായകനെ ഉടൻ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് ദലേർ മെഹന്ദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2003ലെ കേസിൽ 19 വർഷത്തിന് ശേഷമാണ് വിധി വന്നത്. ട്രൂപ്പ് അംഗങ്ങളുടെ പേരിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയെന്നാണ് കേസ്.