ടി.എന്‍. പ്രതാപൻ യോഗിയോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ; വിശദീകരണവുമായി സ്റ്റാഫ് അംഗം
കോഴിക്കോട്: യു.പിയിലെ ലുലു മാള്‍ ഉദ്ഘാടനത്തിനിടെ ടി.എന്‍. പ്രതാപന്‍ എം.പി യോഗി ആദിത്യനാഥിനോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ വിവാദമാകുന്നതിനിടെ പ്രതിരണവുമായി പ്രതാപന്റെ സ്റ്റാഫ് അംഗം എന്‍.എസ്. അബ്ദുല്‍ ഹമീദ്. എം എ യൂസഫലിയുമായുള്ള സൗഹൃദം കാരണമാണ് ലുലു മാൾ ഉദ്ഘാടനത്തിനെത്തിയതെന്ന് അബ്ദുൾ ഹമീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ടി.എൻ. പ്രതാപൻ എം.പി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നമസ്തേ പറഞ്ഞതാണ് പലരുടെയും പ്രശ്നം. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സമുച്ചയമായി ഉത്തർപ്രദേശിലെ ലഖ്നൗവിൽ ലുലു മാൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിലേക്ക് ലുലു […]