അയൽ രാജ്യങ്ങളുമായുള്ള ചർച്ച ഫലിച്ചു; ഖത്തറിന് സ്വന്തം എയർസ്‌പേസ്
ദോഹ: ഖത്തറിന് സ്വന്തമായി ഒരു എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ദോഹ എയർസ്‌പേസ് ഈ മാസം 8 മുതൽ നിലവിൽ വരും. സൗദി അറേബ്യ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളുമായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ (എഫ്ഐആർ) കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണിത്. യു.എ.ഇ, സൗദി അറേബ്യ, ഇറാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ പേരിലാണ് നിലവിൽ എഫ്.ഐ.ആർ. പുതിയ കരാർ നടപ്പിലാകുന്നതോടെ ബഹ്റൈനിൽ നിന്നുള്ള ഖത്തറിന്‍റെ വ്യോമപാത തിരികെ ലഭിക്കും. യു.എ.ഇയിലേക്കുള്ള 70 ശതമാനം വിമാനങ്ങളും ഈ മാസം 8 […]