play-sharp-fill
നിലമ്പൂരിൽ കാട്ടാന ചരിഞ്ഞ സംഭവം : ഷോക്കേറ്റത് വൈദ്യുതി വേലിയില്‍ നിന്ന് ; കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് ചെയ്ത പ്രവര്‍ത്തിയാകാമെന്ന് റേഞ്ച് ഓഫിസര്‍

നിലമ്പൂരിൽ കാട്ടാന ചരിഞ്ഞ സംഭവം : ഷോക്കേറ്റത് വൈദ്യുതി വേലിയില്‍ നിന്ന് ; കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് ചെയ്ത പ്രവര്‍ത്തിയാകാമെന്ന് റേഞ്ച് ഓഫിസര്‍

നിലമ്പൂർ : മലപ്പുറം നിലമ്പൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്, ആന ചരിഞ്ഞത് ഷോക്കേറ്റെന്നാണ് വിവരം. വൈദ്യുതി വേലിയില്‍ നിന്നാണ് ആനയ്ക്ക് ഷോക്കേറ്റത്.

കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ ചെയ്ത പ്രവര്‍ത്തിയെന്നാണ് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ആനയ്ക്ക് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റെന്നായിരുന്നു കരുതിയിരുന്നത്.

എന്നാല്‍ സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റാല്‍ ആന ചരിയില്ലെന്ന് റേഞ്ച് ഓഫിസര്‍ പറയുന്നു. നിലമ്പൂര്‍ , കരുളായി റെയ്ഞ്ച് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂര്‍ മൂത്തേടം കാരകുളം ചീനി കുന്നിലാണ് സംഭവം. വനാതിര്‍ത്തിയോടെ ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സോളാര്‍ വൈദ്യുത വേലിയില്‍ തട്ടിയ നിലയിലാണ്കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏകേേദശം 20 വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്.