Wednesday, April 22, 2026

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് ഇനിയും സ്വപ്നം മാത്രം….! ലൈസൻസ് പുതുക്കാനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു; ലൈസൻസുള്ളവരെ കിട്ടാനുമില്ല; പ്രതിസന്ധിയിലായി മുണ്ടക്കയം നിവാസികൾ

Spread the love

മുണ്ടക്കയം: ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാകുന്നില്ല.

video
play-sharp-fill

പഞ്ചായത്ത്‌ പ്രസിഡന്റ്‌, നഗരസഭ അദ്ധ്യക്ഷൻ എന്നിവരെ ഓണററി വൈല്‍ഡ്‌ ലൈഫ്‌ വാർഡന്മാരായും പഞ്ചായത്ത്‌, നഗരസഭ സെക്രട്ടറിമാരെ അധികാരപ്പെട്ട ഓഫീസറായും നിയോഗിച്ചിട്ടുണ്ടെങ്കിലും തോക്കിന്റെ ലൈസൻസ് പുതുക്കാനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്.

2020 മേയിലാണ് വനംവകുപ്പിന്റെ അനുമതിയോടെ ഉത്തരവ് നടപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശം നല്‍കിയത്. അതിനുശേഷം 3 തവണ കാലാവധി ദീർഘിപ്പിച്ചു. തോക്ക് ഉപയോഗിക്കാൻ ലൈസൻസുള്ള സ്വകാര്യ വ്യക്തികള്‍ക്ക് തദ്ദേശ സ്ഥാപന മേധാവിയുടെ അനുമതിയോടെ പന്നിയെ വെടിവച്ചു കൊല്ലാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ എല്ലാ പഞ്ചായത്തിലും ലൈസൻസുള്ള തോക്ക് ഉടമകള്‍ ഇല്ല. രാത്രി ഉറക്കമൊഴിഞ്ഞ് പന്നിയെ വെടിവയ്ക്കാൻ തോക്കുള്ളവരില്‍ മിക്കവരെയും കിട്ടാറുമില്ല.

നിലവില്‍ തോക്ക് ലൈസൻസുള്ളവരില്‍ ഭൂരിഭാഗവും 75 വയസിന് മുകളിലുള്ളവരാണ്. അനാരോഗ്യം കാരണം ഇവരുടെ സേവനം ബുദ്ധിമുട്ടാണ്. നിലവിലെ ലൈസൻസുകള്‍ മറ്റൊരാളുടെ പേരിലേക്ക് മാറ്റാനും സാധിക്കില്ല.