Wednesday, April 22, 2026

പാലക്കാട് ഭാര്യയുടെ അ‌ടിയേറ്റ് ഭർത്താവ് മരിച്ചു; വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്; പ്രതി കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭർത്താവ് ചന്ദ്രനെ (58) വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

ഇന്നുച്ചയോടെയായിരുന്നു സംഭവം. ശാന്തയും ചന്ദ്രനും തമ്മിൽ ഏറെ നാളുകളായ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കല്ലടിക്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.