പന്തളത്തെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അ‌പകടം; രണ്ട് പേർക്ക് പരിക്ക്; കട ഭാഗികമായി കത്തി നശിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പന്തളം: പന്തളം മെഡിക്കൾ മിഷൻ ജം​ഗ്ഷനിലെ ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് പേർക്ക് അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹൈദരാബാദ് സ്വദേശികളായ സിറാജ്, സൽമാൻ എന്നിവർക്കാണ് പൊള്ളലേറ്റത്.

അപകടത്തിൽ കട ഭാ​ഗികമായി കത്തി നശിച്ചു. ഫലക്ക് മജ്ലിസ് ഹോട്ടലിലെ രണ്ട് ​ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കുന്നവരുടെ തിരക്കുള്ള സമയത്താണ് സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാരും ഹോട്ടലിലെത്തിയവരും പുറത്തേക്കോടിയതിനാൽ വൻ അപകടം ഒ​ഴിവായി. അടൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഫയർഫോഴ്സെത്തിയാണ് ജീനവക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും അപകട സ്ഥലത്ത് നിന്ന് മാറ്റിയത്. പരുക്കേറ്റവർ പന്തളത്തെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.