
കോട്ടയം: കുമരകത്തെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങി എട്ടുവയസ്സുകാരൻ മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ മകൻ നോഹാൻ ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെ കുമരകം പാരഡൈസ് റിസോർട്ടിന്റെ പൂളിലാണ് സംഭവം. മുതിർന്നവർ കുളിക്കുന്നതിനിടെ കുട്ടി വെള്ളത്തിൽ വീണതാണെന്നാണ് പ്രാഥമിക വിവരം. മലപ്പുറത്ത് നിന്നെത്തിയ 29 അംഗ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന കുട്ടിയായിരുന്നു നോഹാൻ.
അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








