നിങ്ങളുടെ ലൊക്കേഷനും ഐ പി അഡ്രസും ഇനി ആരും കണ്ടെത്തില്ല ; വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ; പുതിയ സുരക്ഷാ സംവിധാനം 

നിങ്ങളുടെ ലൊക്കേഷനും ഐ പി അഡ്രസും ഇനി ആരും കണ്ടെത്തില്ല ; വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ; പുതിയ സുരക്ഷാ സംവിധാനം 

സ്വന്തം ലേഖകൻ

വാട്ട്സാപ്പ് ഉപയോക്താക്കളുടെ സെക്യുരിറ്റി ഫീച്ചർ വർധിപ്പിച്ച് മെറ്റ. പുതിയതായി വാട്ട്സാപ്പ് കോളിൽ ഐ പി അഡ്രസ് പ്രൊട്ടക്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോളിലുള്ള മറ്റ് വ്യക്തിക്ക് നിങ്ങളുടെ ലൊക്കേഷനും ഐ പി അഡ്രസും കണ്ടെത്താനാകില്ല. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബീറ്റാ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഫീച്ചറുകൾ വരും ദിവസങ്ങളിൽ എല്ലാവർക്കും നല്കും.

പ്രൈവസി സെറ്റിങ്സ് പേജിലാണ് പുതിയ ഫീച്ചർ ആഡ് ചെയ്തിരിക്കുന്നത്. പ്രൈവറ്റ് ഐ പി അഡ്രസ് ഇൻ കോൾസ് എന്ന ഓപ്ഷനാണ് ലഭിക്കുക. പുതിയ ഫീച്ചർ അനുസരിച്ച് കോളുകൾഎൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആക്കും. സെക്യുരിറ്റി ഫീച്ചർ കൂടുന്നത് കോളിന്റെ ക്വാളിറ്റിയെ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പുതിയ ഫീച്ചർ വാട്ട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യം വെച്ചാണിത്. ആപ്പിലൂടെ ഒന്നിലധികം അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാനാകും. ടെലഗ്രാമിൽ ഇതിനകം ഈ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

നിലവിൽ ഒന്നിലധികം വാട്ട്സാപ്പുള്ളവർ ക്ലോൺ ആപ്പ് എടുക്കുകയോ അല്ലെങ്കില്‌ ബിസിനസ് വാട്ട്സാപ്പിനെ ആശ്രയിക്കുകയോ ആണ് പതിവ്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഒരേ ആപ്പിലൂടെ വ്യത്യസ്ത അക്കൗണ്ടുകൾ ലോഗിൻ ചെയ്യാം.

ഇതിനായി ഡ്യുവൽ സിം സൗകര്യമുള്ള ഫോണിൽ രണ്ട് സിം കാർഡ് കണക്ഷനുകൾ വേണം. എന്നിട്ട് വാട്ട്സാപ്പ് സെറ്റിങ്‌സ് ഓപ്പൺ ചെയ്യുക. നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ ആരോ (Arrow) ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.

രണ്ടാമത്തെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ പ്രോസസ് പൂർത്തീകരിക്കുക. പുതിയ അക്കൗണ്ട് ചേർക്കപ്പെടും. പേരിന് നേരെയുള്ള ആരോ മാർക്ക് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് അക്കൗണ്ടുകൾ മാറ്റി ഉപയോഗിക്കാം.