Spread the love

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കേന്ദ്രസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൗണ്ടിങ് സൂപ്പർവൈസർമാരായി നിയമിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ തൃണമൂൽ കോൺഗ്ര നല്‍കിയ ഹർജിയിൽ തിരിച്ചടി.

video
play-sharp-fill

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവെച്ച കോടതി, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ അസാധാരണത്വമില്ലെന്നും സർക്കാർ ജീവനക്കാരുടെ നിഷ്പക്ഷത സംശയിക്കാനാകില്ലെന്നും വ്യക്തമാക്കി.

“കേന്ദ്രസർക്കാർ ജീവനക്കാർ തങ്ങള്‍ക്ക് എതിരായി പ്രവർത്തിക്കും എന്ന തൃണമൂലിന്റെ ആശങ്ക യാഥാർഥ്യാധിഷ്ഠിതമല്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിശ്വാസ്യത നല്‍കണം,” എന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍ക്കട്ട ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് അംഗീകരിച്ചതിനെ തുടർന്നാണ് തൃണമൂല്‍ സുപ്രീംകോടതിയെ സമീപിച്ചത്. “തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കേന്ദ്ര ജീവനക്കാരെ മാത്രം നിയമിക്കുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നു,” എന്നാണ് സിബല്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ കൗണ്ടിങ് കേന്ദ്രങ്ങളില്‍ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികള്‍ ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ ജീവനക്കാരാണെന്ന കാര്യം മാത്രം ചൂണ്ടിക്കാട്ടി അവരുടെ നിഷ്പക്ഷത ചോദ്യം ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.