Spread the love

കൊച്ചി: മൂവാറ്റുപുഴയില്‍ വി ഡി സതീശന് പിന്തുണയർപ്പിച്ച്‌ വീണ്ടും ഫ്ലക്സ് ബോർഡ്. വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തില്‍ ഉണ്ടായ സാഹചര്യം ഓർക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്.
കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്. വിഡി സതീശനായി കണ്ണൂരിലും തൊടുപുഴയിലും ഫ്ലക്സുകള്‍ ഉയര്‍ന്നിരുന്നു.

video
play-sharp-fill

തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നത്. ‘പട നയിച്ചവൻ നാട് നയിക്കും’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. വി ഡി സതീശന്റെ പൂർണ്ണമായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്.

അതേസമയം, കണ്ണൂരില്‍ വീണ്ടും വിഡി സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകള്‍ ഉയര്‍ന്നു. ശ്രീകണ്ഠാപുരത്താണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍ എന്നെഴുതിയ ഫ്ലക്സുകള്‍ ഉയര്‍ന്നത്. കോട്ടൂർവയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ബോർഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരും കരുനീക്കങ്ങളും ശക്തമായി തുടരുകയാണ്. ലീഗിന്റെ പരസ്യപിന്തുണയില്‍ സന്തോഷത്തിലാണ് സതീശൻ വിഭാഗം. അതേസമയം ലീഗ് നിലപാട് പരസ്യമാക്കരുതെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെയും നിലപാട്. കൂടുതല്‍ ഘടകകക്ഷിളെ ഒപ്പം നിർത്താനുള്ള ശ്രമം മൂന്നുചേരികളും തുടരുകയാണ്.