play-sharp-fill
കിണർ ഇടിഞ്ഞ് വീണ് യുവാവിന് പരിക്ക് ; തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന യുവാവ് അപകടനില തരണം ചെയ്തു

കിണർ ഇടിഞ്ഞ് വീണ് യുവാവിന് പരിക്ക് ; തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന യുവാവ് അപകടനില തരണം ചെയ്തു

തൃശ്ശൂർ : എരുമപ്പെട്ടിയില്‍ കിണർ ഇടിഞ്ഞ് വീണ് ഒരാള്‍ക്ക് പരിക്ക്. വേലൂർ സ്വദേശി തലക്കോടൻ വീട്ടില്‍ ബ്രിട്ടാസിനാണ് (18) നാണ് പരിക്കേറ്റത്.

പോസ്റ്റ് ഓഫീസിന് സമീപമുള്ള വെള്ളയിടത്ത് കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇന്ന് ഇടിഞ്ഞു താഴ്ന്നത്.

കിണറിനടിയില്‍ മണ്ണിടിയുന്ന ശബ്ദം കേട്ടാണ് അയല്‍വാസിയായ ബ്രിട്ടാസ് ഇവിടേക്ക് എത്തിയത്. അപകടം മനസിലാക്കിയ ഇയാള്‍ വയോധികനായ കൃഷ്ണൻകുട്ടിയെ അന്വേഷിക്കുന്നതിനിടെ ചുറ്റുമതില്‍ ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരെത്തിയാണ് ബ്രിട്ടാസിനെ പുറത്തെടുത്തത്. തൃശൂർ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ബ്രിട്ടാസ് അപകടനില തരണം ചെയ്തു. തൃശൂരില്‍ ഉള്‍പ്പെടെ വലിയ ദുരിതമാണ് മഴയില്‍ ഉണ്ടായിരിക്കുന്നത്. മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കിണർ ഇടിഞ്ഞുതാഴുന്നത് തുടർക്കഥയായി മാറിയിട്ടുണ്ട്.