Spread the love

തൃശ്ശൂർ: തൃശ്ശൂരിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ 320 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികളടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
എംഡിഎംഎ കേസില്‍ അറസ്റ്റിലായ ചൂണ്ടല്‍ സ്വദേശി വിദ്യ ജോലി ചെയ്യുന്നത് അനസ്തീസിയ ടെക്നീഷ്യന്‍ ആയാണ് .

video
play-sharp-fill

ശസ്ത്രക്രിയകള്‍ക്ക് മുന്‍പും ശേഷവും രോഗികള്‍ക്ക് സുരക്ഷിതമായ പരിചരണം ഉറപ്പാക്കുക എന്ന അങ്ങേയറ്റം ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണിത്.

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനസ്തീസിയ നൽകുന്നതിനും അതിനുള്ള ഉപകരണങ്ങൾ കൃത്യമായി മാനേജ് ചെയ്യുന്നതിനും ഡോക്ടർമാരെ സഹായിക്കുന്ന വിദഗ്ദ്ധരായ ആരോഗ്യപ്രവര്‍ത്തകരാണ് അനസ്തീസിയ ടെക്നീഷ്യന്‍മാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെയാണ് ജോലിക്കിടെ ഉറക്കം വരാതിരിക്കാന്‍ വിദ്യ എംഡിഎംഎ ഉപയോഗിക്കുന്നത്. താന്‍ എംഡിഎംഎ ഉപയോഗിച്ചാണ് ജോലി ചെയ്യുന്നതെന്ന് വിദ്യ ഡാന്‍സാഫ് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

പിടിയിലായ അനസ്തീസിയ ടെക്നീഷ്യന്‍ വിദ്യയുടെ ഭര്‍ത്താവ് ഓട്ടോഡ്രൈവറാണ്, ഇവര്‍ക്ക് ഒരു കു‍ഞ്ഞുമുണ്ട്. എംഡിഎംഎ ഉപയോഗിച്ചാല്‍ ഉറങ്ങാതിരിക്കാമെന്ന് എവിടെയോ കേട്ടതിനെ തുടര്‍ന്നാണ് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയതെന്ന് വിദ്യ ഡാന്‍സാഫ് സംഘത്തോട് പറഞ്ഞു.

ഉപയോഗിച്ചു തുടങ്ങിയതോടെ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയായി വിദ്യയ്ക്ക്. ബാംഗ്ലൂരിൽഏവിയേഷൻ പഠിക്കുന്ന ശ്രീലക്ഷ്മിയാണ് കേസില്‍ പിടിയിലായ രണ്ടാമത്തെ യുവതി.

ആദ്യമായാണ് ലഹരി ഉപയോഗിക്കുന്നതെന്നും നല്‍കിയത് കാമുകന്‍ ജിഷ്ണുവാണെന്നും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

തൃശൂര്‍ സ്വദേശിയായ ജിഷ്ണു എംഡിഎംഎ സംഘത്തിലെ പ്രധാനിയാണ്. കൂട്ടത്തിലെ നാലാമൻ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടില്‍ നിന്നും 18 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.