
പാമ്പാടിയിൽ വാട്ടർ അതോറിറ്റിയും ജൽജീവൻ മിഷനും പരസ്പരം കുറ്റപ്പെടുത്തുന്നതല്ലാതെ ജല വിതരണം പുനസ്ഥാപിക്കുന്നില്ല. ജൽ ജീവൻ മിഷൻ പ്രൊജക്റ്റ് എഞ്ചിനീയറെയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറെയും നേരിൽ കണ്ട് പരാതിപ്പെട്ടിട്ടും പരിഹാരമില്ല. കഴിഞ്ഞ രണ്ടര മാസമായി പാമ്പാടി ടൗണിൽ ജല വിതരണവുമില്ല. ഇനിയും കാത്തിരിക്കാനാവില്ല.24 മണിക്കൂറിനകം ജല വിതരണം പുനസ്ഥാപിക്കാത്ത പക്ഷം വാട്ടർ അതോറിറ്റിക്ക് ഇനി പണം അടക്കില്ല എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചു. 38,700 രൂപയാണ് ഒരു മാസം ഗ്രാമ പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് അടക്കുന്നത്.






