Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അതിനിടെ കേസ് നടത്തിപ്പിന് ധനസമാഹരണം തുടങ്ങിയിരിക്കുകയാണ്.
അവള്‍ക്കൊപ്പം ലീഗല്‍ സപ്പോർട്ട് ട്രസ്റ്റാണ് സംഭാവന ക്ഷണിച്ചത്. കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്ന അവള്‍ക്കൊപ്പം ലീഗല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇത്തരത്തില്‍ ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.

video
play-sharp-fill

പൊതുസമൂഹത്തില്‍ നിന്ന് പണം തേടിക്കൊണ്ട് അഭ്യർത്ഥന സമൂഹമാധ്യമങ്ങളില്‍ അഭ്യർത്ഥന പങ്കുവെച്ചിരിക്കുന്നത്.
കേസ് നടത്തിപ്പിന് ഉന്നത നീതിപീഠങ്ങളിലേക്ക് പോകേണ്ടതുണ്ട്. വലിയതോതിലുള്ള നീതി നിഷേധമാണ് വിചാരണക്കോടതിയില്‍ നിന്ന് 2025 ഡിസംബറിലുണ്ടായ വിധിയിലുണ്ടായിരിക്കുന്നത്.

ആ നീതി പോരാട്ടത്തില്‍ അവള്‍ക്കൊപ്പം നിന്ന് പിന്തുണ കൊടുക്കാൻ പൊതുസമൂഹത്തിന് ബാധ്യതയുണ്ട്. അതുകൊണ്ട് കേസ് നടത്തിപ്പിന് വലിയ സാമ്പത്തിക ബാധ്യത വരും. പൊതുജനങ്ങള്‍ ഈ ട്രസ്റ്റിലേക്ക് സംഭാവനകള്‍ നല്‍കണം എന്ന അഭ്യർത്ഥനയാണ് പങ്കുവെച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിചാരണ കോടതി വിധിക്കെതിരെ നടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയായ അഡ്വ. വൃന്ദ ഗ്രോവർ ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹർജിയില്‍ ഹാജരാകും. അഡ്വ. ഭദ്രകുമാരി, അഡ്വ. സന്ധ്യ എന്നിവരടങ്ങുന്ന സംഘം ഇക്കാര്യത്തില്‍ അഡ്വ. വൃന്ദ ഗ്രോവറിനൊപ്പം പ്രവർത്തിക്കും.