വെള്ളം മാത്രം കുടിച്ച് 15 ദിവസം’ ; 14 ദിവസം കൊണ്ട് 4.7 കിലോ ഭാരം കുറഞ്ഞു ; വാക്കുകളില്‍ പറഞ്ഞു വെക്കാനാവാത്ത ശൂന്യതയാണ് അനുഭവിക്കുന്നത്. ഫ്രഷ് കാന്‍വാസ് പോലെ, കഠിന വ്രതമെടുത്ത് രഞ്ജിനി ഹരിദാസ്
സ്വന്തം ലേഖകൻ
ഭക്ഷണം കഴിക്കാതെ വെള്ള മാത്രം കുടിച്ച് 15 ദിവസം പൂര്‍ത്തിയാക്കി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള വ്രതമാണ് താരമെടുത്തത്. 14 ദിവസം കൊണ്ട് 4.7 കിലോ ഭാഗം കുറഞ്ഞെന്നും താരം വ്യക്തമാക്കി. ഇനിയുള്ള അടുത്ത ഒരാഴ്ച പഴങ്ങളും പച്ചക്കറികളും മാത്രമാകും കഴിക്കുക. അതിനു കഴിച്ച ശേഷമാകും പാചകം ചെയ്ത ഭക്ഷണം കഴിച്ചു തുടങ്ങുന്നതെന്ന് രഞ്ജിനി കുറിച്ചു.
രഞ്ജിനിയുടെ കുറിപ്പ് വായിക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള 14 ദിവസത്തെ വ്രതം അവസാനിച്ചു. സാങ്കേതികമായി 15 ദിവസമായി. ഇന്ന് വൈകിട്ട് 5 മണിക്കാണ് ഭക്ഷണം കഴിക്കൂ. ഒരുപാട് പേരാണ് എന്നോട് എന്താണ് തോന്നുന്നത് എന്ന് ചോദിക്കുന്നത്. എന്നാല്‍ എനിക്കൊന്നും തോന്നുന്നില്ല. വാക്കുകളില്‍ പറഞ്ഞു വെക്കാനാവാത്ത ശൂന്യതയാണ് അനുഭവിക്കുന്നത്. ഫ്രഷ് കാന്‍വാസ് പോലെ. ജീവിതം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഫ്രഷായും ക്ലീനായും ലൈറ്റയും ഫീല്‍ ചെയ്യുന്നു. ഉറപ്പായും കഠിനമായ വിശപ്പുമുണ്ട്. അതിലുപരിയായി, ഇപ്പോള്‍ അത് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് എനിക്കറിയാം, ഈ ദിവസങ്ങളില്‍ ഭക്ഷണമില്ലാതെ അതിജീവിക്കാനുള്ള ആ ദൃഢനിശ്ചയം എനിക്കിനി ഉപേക്ഷിക്കാം. എന്ത് കാര്യം നടക്കണമെങ്കിലും മനഃശക്തി വേണം. അതിപ്പോള്‍ പോയതുകൊണ്ട് നല്ല വിശപ്പുണ്ട്.
പിന്നീട് ഞാന്‍ കേള്‍ക്കുന്ന ചോദ്യം എത്ര ഭാരം കുറഞ്ഞു എന്നാണ്. വ്രതം എന്നു പറയുന്നത് ഡയറ്റോ ഭാരം കുറയ്ക്കാനുള്ള ആരോഗ്യകരമായ ഭക്ഷണക്രമമോ അല്ല. നിങ്ങള്‍ക്ക് ഉറപ്പായും ഭാരം കുറയും. പക്ഷേ അതിനു മുന്‍പ് വെല്ലുവിളി നിറഞ്ഞ യാത്രയെക്കുറിച്ച് നിങ്ങള്‍ ശരിക്ക് മനസിലാക്കൂ. 14 ദിവസം കൊണ്ട് 4.7 കിലോ ഭാരമാണ് എനിക്ക് കുറഞ്ഞത്. ഇത് വലിയ മാറ്റമല്ല. പക്ഷേ ഇതിലൂടെ എന്റെ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ എനിക്കായി. നിങ്ങളുടെ നിലവിലെ ഭാരവും മെറ്റാബോളിസവും ആരോഗ്യസ്ഥിതിയുമെല്ലാം അനുസരിച്ചാകും ഓരോരുത്തര്‍ക്കും ഭാരം കുറയുക.
ഇനി എനിക്ക് ഒരു ആഴ്ച പച്ചക്കറികളും പഴങ്ങളും മാത്രമാണ് കഴിക്കാനാവുക അതിനു ശേഷമാണ് പാചകം ചെയ്ത ഭക്ഷണം കഴിച്ച് തുടങ്ങുക. ഭക്ഷണത്തെക്കുറിച്ചുള്ള എന്റെ ചിന്താഗതി മുഴുവന്‍ മാറി. മനുഷ്യന് ഭക്ഷണമില്ലാതെ ആഴ്ചകളോളം മുന്നോട്ടുപോവാനാകും എന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ സംഭവമാണ് ഇത്. ഇതെന്റെ ജീവിതം മാറ്റും. 42ാം വയസില്‍ എനിക്ക് വളരെ ആത്മവിശ്വാസത്തോടെ പറയാം ഈ വ്രതത്തെപ്പോലെ എനിക്ക് മറ്റൊന്നിനോടും മതിപ്പ് തോന്നിയിട്ടില്ല. രണ്ട് ആഴ്ചകൊണ്ട് ഇത് എന്നെ പഠിപ്പിച്ചതെല്ലാം ശരിക്ക് അതിശയിപ്പിക്കുന്നതായിരുന്നു.