Spread the love

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എംഎസ്‌സി മിക്കോൾ’ (MSC MICOL) വിഴിഞ്ഞം തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു.

video
play-sharp-fill

400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഈ ഭീമൻ കപ്പലിന് 24,000-ത്തിലധികം ടിഇയു കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കപ്പലുകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സിംഗപ്പൂർ, പോർട്ട് ക്ലാങ്, കൊളംബോ തുടങ്ങിയ ആഗോള തുറമുഖങ്ങളുടെ നിരയിലേക്ക് ഇതോടെ വിഴിഞ്ഞവും ഉയർന്നു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തെ ട്രാൻസ്ഷിപ്പ്മെന്‍റ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും.

നിലവിൽ ഒരു മാസം 60 കപ്പലുകൾ എത്തുന്ന വിഴിഞ്ഞത്ത് 1.2 ലക്ഷം കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്യുന്നത്.ഒരേസമയം, 36000 ടി.ഇ.യു.വാണ് (കണ്ടെയ്‌നർ) തുറമുഖത്തെ യാർഡിന്‍റെ ശേഷിയെങ്കിലും പുറത്തെ ഗ്രൗണ്ടിലുൾപ്പെടെ 40000 ടിഇയു ഇപ്പോൾ ദിവസവും ഇവിടെ സൂക്ഷിക്കുന്നുണ്ട്.

അടുത്തഘട്ടത്തിലെ 1.2 കിലോമീറ്റർ യാർഡ് നിർമ്മാണം 400 മീറ്ററിന്‍റെ മൂന്നുഘട്ടമായാണ് ലക്ഷ്യമിടുന്നത്.