Spread the love

വി ഡി സതീശൻ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച്‌ വി ടി ബല്‍റാം.താൻ തൃത്താലയുടെ എംഎല്‍എ മാത്രമായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

video
play-sharp-fill

മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അമർഷവും പ്രതിഷേധവും അണികളെ സാക്ഷിനിർത്തി പരോക്ഷമായി പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. സതീശൻ മന്ത്രിസഭയില്‍ യുവപ്രാതിനിധ്യമായി ബല്‍റാം എത്തുമെന്ന വാർത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അതേസമയം, പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി ഡ‍ി സതീശൻ പുറത്തുവിട്ടിട്ടുണ്ട്. വി ഡി സതീശൻ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് പട്ടിക കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരും മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാരുമാണ് ഉള്ളത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ നാല് പേർക്ക് ടേം വ്യവസ്ഥയിലാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്.