Spread the love

മുണ്ടക്കയം: കൂട്ടിക്കലിൽ കുടുംബവഴക്കിനെ തുടർന്ന് വീട്ടിലെ ഗ്യാസ് സിലണ്ടർ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് നാട്ടുകാരുടെയും മുണ്ടക്കയം പോലീസിന്റെയും കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സിന്റെയും സമയോചിതവും ധീരവുമായ ഇടപെടൽ മൂലം.

video
play-sharp-fill

ആർക്കും പരിക്കുകളില്ലാതെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത് വലിയൊരു ആശ്വാസമായി. ഇന്ന് രാവിലെയാണ് കൂട്ടിക്കലിലെ ഒരു വീട്ടിൽ ഗാർഹിക പ്രശ്നങ്ങളെ തുടർന്ന് തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ വീട്ടിലുണ്ടായിരുന്ന വ്യക്തി ഗ്യാസ് സിലണ്ടർ തുറന്നുവിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

വീടിനുള്ളിൽ ഗ്യാസ് നിറയുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ തന്നെ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group