
ഒന്ന് യാത്ര പോയാലോ ചില ഭക്ഷണങ്ങൾ കഴിച്ചാലോ പെട്ടന്ന് ഉണ്ടാവുന്ന തലവേദന.
മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത് ആവും ഇത്.
തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന നാഡീസ്പന്ദനമാണ് ഈ കടുത്ത തലവേദനയ്ക്ക് കാരണമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈഗ്രെയ്നിന്റെ ഭാഗമായി ആളുകൾക്ക് ക്ഷീണം, തളർച്ച, ഛർദ്ദിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്.
ചില ആളുകളിൽ ഈ തലവേദന രണ്ട് ദിവസം വരെ നീണ്ടുനിൽക്കാറുണ്ട്.
അസഹ്യമായ തലവേദനയാണ് ഈ സാഹചര്യത്തിൽ ഉണ്ടാകുന്നത്.
സമ്മർദ്ദം, പിരിമുറുക്കം, ഉത്കണ്ഠ, ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന ഒന്നാണ് ഇത്.
അതുകൊണ്ട്, ജീവിതരീതിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നത് മൈഗ്രെയ്നിനെ തടഞ്ഞു നിർത്താൻ ഒരു പരിധി വരെ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിൽ വരുത്തുന്ന മാറ്റങ്ങൾ. മൈഗ്രെയ്നും തലവേദനയും പ്രതിരോധിക്കാൻ ശീലമാക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെ ആണെന്ന് ഒന്ന് നോക്കിയാലോ
ഡ്രൈ നട്സ്
മഗ്നീഷ്യം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ ആണ് ഡ്രൈ നട്സിൽ ഉള്ളത്.
ഇത് ദിവസവും കഴിക്കുന്നത് മൈഗ്രെയ്നെ പ്രതിരോധിക്കാൻ സഹായിക്കും.
ബദാം, കശുവണ്ടി, വാൾനട്ട്, മത്തങ്ങയുടെ കുരു തുടങ്ങിയ ഡ്രൈ നട്സ് കഴിക്കാവുന്നതാണ്.
പച്ചക്കറികൾ
പച്ച നിറമുള്ളതും ഇലവർഗത്തിൽപ്പെടുന്നതുമായ പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത് തലവേദന ലഘൂകരിക്കാൻ സഹായിക്കും.
ഇവയിൽ ചീര വളരെ പ്രധാനപ്പെട്ട ഇലക്കറിയാണ്. ഫോളിക് ആസിഡ്, വിറ്റാമിൻ ബി, മഗ്നീഷ്യം എന്നിവ ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
കീറ്റോജെനിക് ഭക്ഷണങ്ങൾ
കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റുകളും ഉയർന്ന അളവിൽ കൊഴുപ്പും അടങ്ങിയിട്ടുള്ള കീറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നത്.
തലവേദന തടയാൻ ഉപകരിക്കും. മീനുകൾ, അന്നജമില്ലാത്ത പച്ചക്കറികൾ, മുട്ട എന്നിവയും ധാരാളമായി കഴിക്കണം.
അടിക്കടി മൈഗ്രെയ്ൻ, തലവേദന മുതലായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും മൈഗ്രെയ്ൻ ഉള്ളവർ കുടിക്കുന്നത് നല്ലതാണ്.







