
കാസർഗോഡ്: പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്നേഹ മെർലിനെതിരെ നിർണായക വിവരങ്ങള്‍ പുറത്ത്.
ഇരയായ പെണ്‍കുട്ടിക്കും സഹോദരിക്കും സ്നേഹ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവഴി സഹോദരിയെയും പ്രതി ലക്ഷ്യമിട്ടതയാണ് പോലീസ് സംശയിക്കുന്നത്.
ലഹരി കേസില്‍ ജയിലിലായ പെണ്‍കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് സ്നേഹ വിശ്വാസ്യത നേടിയെടുത്തത്. കള്ളക്കേസില്‍ പെട്ട് അകത്ത് വന്നതാണെന്ന് വിശ്വസിപ്പിച്ചിരുന്നു. അതേസമയം മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പെണ്‍കുട്ടിയെ വീണ്ടും കൗണ്‍സിലിംഗിന് വിധേയമാക്കാനാണ് പോലീസിൻ്റെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒളിവില്‍ പോയ സ്നേഹ മെർലിനെ കണ്ടെത്തുന്നതിന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസില്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ലഹരിക്കേസില്‍ അകപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ മാതാവുമായുള്ള സൗഹൃദമാണ് സ്നേഹ മെര്‍ലിനെ ഈ കുടുംബത്തിലേക്ക് എത്തിക്കുന്നത്. മാതാവ് വഴി കുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കും സഹോദരിക്കും സ്നേഹ മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തിരുന്നു.തന്റെ കുടുംബത്തെ സ്നേഹ മെര്ലിന് ചൂഷണം ചെയ്യുന്നതായും
കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങി നല്കി വഴിതെറ്റിക്കുന്നതായും ചൂണ്ടിക്കാട്ടി പോക്സോ കേസില്‍ അറസ്റ്റിലാവുന്നതിന് നാല് ദിവസം മുമ്പ് പിതാവ് മേല്‍പ്പറമ്പ് പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതായി പറയപ്പെടുന്നു. എന്നാല്‍ സ്നേഹ മെര്‍ലിനെ സംരക്ഷിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും, പരാതി സ്വീകരിച്ചെങ്കിലും റെസീപ്റ്റ് നല്കാന് തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പിതാവിന്റെ അറസ്റ്റിനുശേഷം കേസില്‍ മെര്ലിനെക്കൂടി അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നേരത്തെ കൃത്യമായി പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് അത് ഗൗരവത്തില്‍ എടുത്തില്ലെന്നും കുടുംബം പറയുന്നു.
ചൈല്‍ഡ് ലൈഫ് പ്രവർത്തകർ നടത്തിയ വിശദമായ കൗണ്‍സിലിംഗിലാണ് സ്നേഹ മെർലിൻ തനിക്കെതിരെ നടത്തിയ ക്രൂരതകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയത്ത് ഭയവും ഭീഷണിയും കാരണം ആരോടും വിവരങ്ങള്‍ പങ്കുവെച്ചിരുന്നില്ല. അതേസമയം പെണ്‍കുട്ടിയുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതേ തുടർന്ന് വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.







