വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി ഇന്ത്യൻ നേവി; ചൈനീസ് കപ്പലില്‍ നിന്ന് ക്രെയിനുകള്‍ തീരത്തിറക്കുന്നു

വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി ഇന്ത്യൻ നേവി; ചൈനീസ് കപ്പലില്‍ നിന്ന് ക്രെയിനുകള്‍ തീരത്തിറക്കുന്നു

സ്വന്തം ലേഖിക

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് ഇന്ത്യൻ നാവിക സേന സുരക്ഷ ശക്തമാക്കി.

ചൈനീസ് കപ്പലിന് സംരക്ഷണത്തിനായി ഇന്ത്യൻ നേവിയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ വിഴിഞ്ഞം തീരത്തേക്ക് എത്തി. ഉച്ചയോടെയാണ് യുദ്ധക്കപ്പലുകള്‍ തീരത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം വിഴിഞ്ഞത് കപ്പലില്‍ നിന്ന് ക്രെയിൻ ഇറക്കി. ഇന്ന് കടല്‍ ശാന്തമായതോടെയാണ് ക്രെയിനുകള്‍ ഇറക്കി തുടങ്ങിയത്. മൂന്ന് ക്രെയിനുകളാണ് വിഴിഞ്ഞത്തേക്ക് കപ്പലില്‍ എത്തിയത്.

ആഘോഷപൂര്‍വ്വം ആദ്യ കപ്പലിനെ വരവേറ്റ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കപ്പലിലെത്തിച്ച ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല. ഷെൻ ഹുവ 15 കപ്പലില്‍ ചൈനീസ് പൗരന്മാര്‍ക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തതായിരുന്നു കാരണം.

അദാനി ഗ്രൂപ്പിൻറെയും സംസ്ഥാന സര്‍ക്കാറിൻറെയും സമ്മര്‍ദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരില്‍ 3 പേര്‍ക്ക് കപ്പലില്‍ നിന്ന് കരയിലേക്ക് ഇറങ്ങാൻ അനുമതി കിട്ടിയത്. ഏറ്റവും വിദഗ്ധരായ 3 പേര്‍ക്കെങ്കിലും അനുമതി വേണമെന്ന ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ അംഗീകരിച്ചത്.