അസാധ്യം എന്നൊരു വാക്കില്ല; വികസിത കേരളമാണ് ലക്ഷ്യം: സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയ അദാനി ഗ്രൂപ്പിന് അഭിനന്ദനം; വിഴിഞ്ഞത്ത് ആദ്യമെത്തിയ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

അസാധ്യം എന്നൊരു വാക്കില്ല; വികസിത കേരളമാണ് ലക്ഷ്യം: സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയ അദാനി ഗ്രൂപ്പിന് അഭിനന്ദനം; വിഴിഞ്ഞത്ത് ആദ്യമെത്തിയ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തില്‍ അസാധ്യം എന്നൊരു വാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി എത്ര വലുതായാലും അതിജീവിക്കുമെന്ന് കൂട്ടായ്മയിലൂടെ തെളിയിച്ചു. വിഴിഞ്ഞം തുറമുഖത്തിലൂടെയുള്ള വികസനം ഭാവനകള്‍ക്ക് അപ്പുറമായിരിക്കും. വികസിത കേരളമെന്ന ലക്ഷ്യത്തോടെ എല്ലാ മേഖലകളെയും ശക്തിപ്പെടുത്തണം. കേന്ദ്രവും പദ്ധതിക്ക് അനുകൂലമായി നിന്നെന്ന് മുഖ്യമന്ത്രി. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയ അദാനി ഗ്രൂപ്പിന് അഭിനന്ദനം.

കമ്മിഷനിങ് ആറു മാസത്തിനുള്ളിലെന്ന് അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി. ഇപ്പോള്‍ വന്നതുപോലുള്ള എട്ട് കപ്പലുകള്‍കൂടി അടുത്ത ദിവസങ്ങളില്‍ വരും. വിഴിഞ്ഞം പദ്ധതിക്കെതിരെ ചില വാണിജ്യലോബികള്‍ നീക്കം നടത്തി. നിര്‍മാണ ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവ് പുലിമുട്ടിന് പ്രതിസന്ധി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഇടപെട്ട് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയെന്നും മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ മേഖലയും ശക്തിപ്പെടണം. അതിന് വ്യക്തമായ കാഴ്ചപ്പാടോടെയാണ് മുന്നോട്ട് പോകുന്നത്. എല്ലാവരും ഒത്തുചേര്‍ന്നാല്‍ അസാധ്യമായി ഒന്നുമില്ല. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ നിമിഷം വിഴിഞ്ഞത്തിന്റയും കേരളത്തിന്റയും അഭിമാന നിമിഷമാണ്. അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തുക.

ചില അന്താരാഷ്ട്ര ലോബികള്‍ എതിരായ നീക്കം നടത്തി. ഈ പോര്‍ട്ടിന്റെ കാര്യത്തിലും അത്തരം ശക്തികളുണ്ടായി. ചില വാണിജ്യ ലോബികളും ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കേരളം അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തില്‍ മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അഭിനന്ദിച്ചു. കരണ്‍ അദാനിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു. 7700 കോടി രൂപ മുതല്‍ മുടക്കിയ പദ്ധതിയാണിതെന്നും 4600 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയെ ഹൃദയപൂര്‍വം സ്മരിക്കുന്നതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേന്ദ്ര സദ്ഭരണത്തിന്‍റെ അലയൊലിയാണ് വിഴിഞ്ഞമെന്ന് വി.മുരളീധരന്‍. വിജയത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ ധാരാളംപേരുണ്ടാകും. പരാജയം എന്നും അനാഥനായിരിക്കുമെന്നും കേന്ദ്രസഹമന്ത്രി. സംസ്ഥാന പദ്ധതിയായിട്ടാണ് വിഴിഞ്ഞം നടപ്പാക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി.