100-ാം ട്വന്റി 20-ക്ക് ഒരുങ്ങി കോലി; ആശംസകളുമായി താരങ്ങൾ
ദുബായ്: ഞായറാഴ്ച ഏഷ്യാ കപ്പിൽ പാകിസ്ഥാനെ നേരിടുമ്പോൾ ആരാധകരുടെ എല്ലാ ശ്രദ്ധയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയിലായിരിക്കും. മത്സരത്തിലെ ഒരു നാഴികക്കല്ലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ കാത്തിരിക്കുന്നത്. ഞായറാഴ്ചയാണ് കോഹ്ലിയുടെ 100-ാം ടി20 മത്സരം. ഇതോടെ മൂന്ന് ഫോർമാറ്റുകളിലുമായി 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്ലി മാറും.
99 ടി20യിൽ നിന്ന് 50.12 ശരാശരിയിൽ 3308 റൺസാണ് കോലിയുടെ സമ്പാദ്യം. 30 അർധ സെഞ്ച്വറികളാണുള്ളത്. പുറത്താകാതെ നേടിയ 94 റൺസാണ് ഉയർന്ന സ്കോർ.
തന്‍റെ നൂറാം മത്സരത്തിന് തയ്യാറെടുക്കുന്ന കോഹ്ലിക്ക് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ എബി ഡിവില്ലിയേഴ്സും ഫാഫ് ഡുപ്ലെസിസും അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഏഷ്യാ കപ്പ് സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സിന്‍റെ ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ഇരുവരും കോഹ്ലിയെ അഭിനന്ദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group