play-sharp-fill
വിക്രമിന്‍റെ ‘കോബ്ര’ നാളെ തിയറ്ററുകളിലെത്തും

വിക്രമിന്‍റെ ‘കോബ്ര’ നാളെ തിയറ്ററുകളിലെത്തും

ചിയാൻ വിക്രമിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘കോബ്ര’ നാളെ തീയേറ്ററുകളിലെത്തും. ഏറെക്കാലമായി ഒരു വലിയ ഹിറ്റിനായി കൊതിക്കുന്ന വിക്രം ഈ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രം വലിയ ബഡ്ജറ്റിലാണ് നിർമ്മിച്ചത്.

‘ഇമൈക്കാ നൊടികൾ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ഒന്നിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ച കോബ്ര ഒരു ത്രില്ലറാണ്. കേരളത്തിലും ചിത്രം ശരാശരിക്ക് മുകളിലുള്ള പ്രീ-ബുക്കിംഗുകൾ രേഖപ്പെടുത്തുന്നുണ്ട്. ചിത്രത്തിന്‍റെ കേരള തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു.

‘കോബ്ര’യിൽ വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾ ഉൾപ്പെടുന്ന ഒരു വലിയ താരനിരയുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഈ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഫ്രഞ്ച് ഇന്‍റർപോൾ ഓഫീസർ അസ്ലൻ യിൽമാസ് എന്ന കഥാപാത്രത്തെയാണ് ഇർഫാൻ അവതരിപ്പിക്കുന്നത്. ‘കെ.ജി.എഫ്’ ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. കെ.എസ്. രവികുമാർ, റോഷൻ മാത്യു, മിയ ജോർജ്, മാമുക്കോയ, സർജാനോ ഖാലിദ്, മണികണ്ഠൻ ആചാരി, മൃണാളിനി രവി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. എ ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group