Spread the love

കൊച്ചി: മലയാള സിനിമയുടെ വമ്പൻ താരനിരകൾ ഒന്നിച്ച ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന് ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം.

video
play-sharp-fill

റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ ചിത്രം 61.25 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം 18.65 കോടി രൂപ സിനിമ ഇതിനോടകം നേടിക്കഴിഞ്ഞു.

ആദ്യ ദിനം 29.1 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ കളക്ട് ചെയ്തത്. ആദ്യ ദിന കളക്ഷനിൽ 69 കോടി നേടി റെക്കോർഡിട്ട ‘എമ്പുരാനെ’ മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച കളക്ഷൻ റെക്കോർഡുകളിലേക്കാണ് ‘പേട്രിയറ്റ്’ നീങ്ങുന്നത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവയുടെ ബാനറുകളിൽ സി.ആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമ്മാണം.