Spread the love

കോഴിക്കോട്: കോഴിക്കോട് നഗരപരിധിയില്‍ നിന്നും കഴിഞ്ഞ മെയ് 15നു രാത്രി കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ്.
ഏഴ് അംഗ സംഘം തട്ടിക്കൊണ്ട് പോയി തടവില്‍ പാർപ്പിച്ച പതിനാറുകാരിയെ 36 ദിവസത്തിനുശേഷം കണ്ണൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. കൊളവല്ലൂർ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് കുട്ടിയെ പോലീസ് രക്ഷപെടുത്തിയത്. കെട്ടിടം വളഞ്ഞ് ഉദ്യോഗസ്ഥർ കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കുട്ടി രഹസ്യ കേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഇവിടേക്ക് പോലീസ് എത്തും മുൻപേ തന്നെ കുട്ടിയെ തട്ടിക്കൊണ്ടുവന്ന സംഘം സ്ഥലത്ത് നിന്നും രക്ഷപെട്ടു.

video
play-sharp-fill

കഴിഞ്ഞ മാസം 15നു രാത്രി 10.30നു കാറില്‍ എത്തിയ രണ്ടു പേർ വീടിനു മുന്നില്‍ റോഡില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച വിവരം. പോവായൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ആയിരുന്നു സംഭവം. ചേവായൂർ പോലീസ് കേസെടുത്ത് ഇൻസ്പെക്ട‌ർ ടി.മഹേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ കുട്ടിയുടെ ബന്ധുവിനു ലഭിച്ച ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ സംഘം നെടുമ്പാശ്ശേരിയില്‍ എത്തിച്ചതായി വിവരം ലഭിച്ചു.

അന്വേഷണത്തില്‍ കുട്ടി സംഘത്തില്‍നിന്നു രക്ഷപ്പെട്ടു തൃശൂർ കെഎസ്‌ആർടിസി സ്റ്റാൻഡില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. സൈബർ പോലീസ് സഹകരണത്തോടെ പോലീസ് തൃശൂർ സ്റ്റാൻഡില്‍ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരു സുഹൃത്താണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പെണ്‍കുട്ടിയെ രാത്രി ഫോണില്‍ ബന്ധപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോട് എത്തി കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടു പേർക്കെതിരെയും തടങ്കലില്‍ പാർപ്പിച്ച സംഘത്തിലെ 7 പേർക്കെതിരെയും ചേവായൂർ പോലീസ് പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷപെട്ട പ്രതികളെ കണ്ടെത്താൻ ചേവായൂർ പോലീസ് പ്രത്യേക അന്വേഷണ സംഘം വ്യാപകമായി അന്വേഷണം നടത്തുകയാണ്. പ്രതികള്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ പോലീസ് കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കി ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ്.